മുംബൈ: ആള്‍ക്കൂട്ട ആക്രമണം കാണുമ്പോള്‍ ഇന്ത്യയിൽ കഴിയുന്ന തെൻറ മക്കളുടെ ഭാവിയിൽ ആശങ്കയുണ്ടെന്ന നടൻ നസറ ുദ്ദിൻ ഷായുടെ പ്രസ്താവന ഗൂഢാലോചനയുടെ ഭാഗമാണെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി. രാജ്യത്ത് ഇപ്പോൾ വൻ ഗൂഢാലോച ന നടന്നുകൊണ്ടിരിക്കയാണ്. നസറുദ്ദീൻ ഷായുെട വിവാദ പ്രസ്താവനയും അതിെൻറ ഭാഗമാണ്. ഭിന്നിപ്പ് രാഷ്ട്രീയ മാണ് ചിലർ പയറ്റുന്നത്. അത്തരക്കാർക്ക് തക്ക മറുപടി നൽകുമെന്നും ഉമാ ഭാരതി പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥ െൻറ ജീവനെക്കാൾ പശുവിെൻറ ജീവന് വിലകൽപിക്കുന്ന ഇന്ത്യയിൽ മതമില്ലാതെ കഴിയുന്ന തങ്ങളുടെ കുട്ടികളുടെ ഭാവിയിൽ ആശങ്കയുണ്ടെന്നായിരുന്നു നസറുദ്ദീൻ ഷായുടെ പ്രസ്താവന.
ഷായുടെ പരാമർശത്തിനെതിരെ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടക്കും രംഗത്തെത്തി. തങ്ങൾ ജീവിക്കുന്ന രാജ്യത്ത് ഭയമാണെന്ന് പറയുന്നത് ശരിയായ കാര്യമല്ല. നസറുദ്ദീൻ ഷാക്ക് ഭയമില്ലാതെ കഴിയാൻ പറ്റുന്ന ഇടത്തേക്ക് പോകാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഖട്ടർ പറഞ്ഞു.
നസറുദ്ദീന്‍ ഷായുടെ മക്കൾക്ക് ഇന്ത്യയിൽ ജീവിക്കാൻ പേടിവേണ്ടെന്ന് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി പ്രതികരിച്ചിരുന്നു. സഹിഷ്ണുതയും സഹവർത്തിത്വവുമാണ് ഇന്ത്യയുടെ ജീനുകളിലുള്ളത്. ആർക്കും അത് ഇല്ലാതാക്കാൻ കഴിയില്ല. രാജ്യം ജനാധിപത്യത്തിെൻറ പാതയിൽ ഭരണഘടനാനുസൃതമായി മുന്നോട്ടുപോകും. അതുകൊണ്ടുതന്നെ ആരും ഇവിടെ ജീവിക്കാൻ ഭയപ്പെടേണ്ടതില്ലെന്നായിരുന്നു നഖ്വിയുടെ മറുപടി.
ഗോവധം ആരോപിച്ചുള്ള ബുലന്ദ്ശഹർ സംഘർഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് നസറുദ്ദീൻ ഷാ വിവാദ പ്രസ്താവന നടത്തിയത്.
‘‘തെൻറ മക്കൾക്ക് മത വിദ്യാഭ്യാസം നൽകിയിട്ടില്ല. താൻ കുട്ടിക്കാലത്ത് പഠിച്ചതേയുള്ളൂ. ഭാര്യ രത്ന സ്വതന്ത്ര ചിന്താഗതിയുള്ള കുടുംബത്തിൽനിന്നാണ്. അവർക്കും മതമില്ല. നാളെ മക്കളെ ആൾക്കൂട്ടം വളഞ്ഞ് അവരുടെ മതമേതെന്ന് ചോദിച്ചാൽ അവർക്ക് ഉത്തരമുണ്ടാകില്ല. വിഷം നാടാകെ പരന്നു കഴിഞ്ഞു. ഇനി ‘ജിന്നി’നെ കുപ്പിയിൽ തിരിച്ചു കയറ്റാനാകില്ല. നിയമം കൈയിലെടുക്കുന്നവർക്ക് പൂർണ സംരക്ഷണമാണ് നൽകുന്നത്. അടുത്തകാലത്തൊന്നും നേെരയാവില്ല. അത്രകണ്ട് വ്യാപിച്ചിട്ടുണ്ട്.’’-എന്നായിരുന്നു ഷായുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.