രാമക്ഷേത്രം വന്നു, പക്ഷെ രാമരാജ്യം വന്നിട്ടില്ല; പുറത്താക്കിയതിൽ പ്രതിഷേധിച്ച്​ ഉമാഭാരതി

ഡൽഹി: ബി.ജെ.പി പ്രസിഡൻറ്​ ജെ.പി നദ്ദ പാർട്ടിയുടെ പുതിയ ഭാരവാഹി ലിസ്​റ്റ്​ പുറത്തിറക്കിയതിന്​ പിന്നാലെ പ്രതിഷേധവുമായി മുൻ കേന്ദ്രമന്ത്രി ഉമാഭാരതി. നദ്ദക്ക്​ എഴുതിയ കത്തിലാണ്​ അവർ പ്രതിഷേധം അറിയിച്ചത്​. പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോൾ ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് ഉമാഭാരതിയെ ഒഴിവാക്കിയിരുന്നു. നിലവിൽ ബാബറി മസ്​ജിദ് തകർക്കൽ കേസിൽ വിചാരണ നേരിടുകയാണ്​ ഉമാഭാരതി. കേസി​െൻറ അവസാനവിധി ഇൗ മാസം 30ന്​ പുറത്തുവരും.

പുതിയ ഭാരവാഹി ലിസ്​റ്റ്​ പുറത്തിറക്കിയ 26നാണ്​ ഉമാഭാരതി പാർട്ടി ​നേതാവിന്​ കത്ത്​ എഴുതിയിരിക്കുന്നത്​. താൻ ബാബറി കേസിൽ ജാമ്യം തേടില്ലെന്നും കുറ്റം തെളിഞ്ഞാൽ തൂക്കിലേറാൻ തയ്യാറാണെന്നും കത്തിൽ പറയുന്നു.'പാർട്ടി എന്നെ പുറത്താക്കിയതിനുശേഷവും ദരിദ്രർക്കും പിന്നാക്കക്കാർക്കും വേണ്ടി പ്രവർത്തിക്കുന്നത് ഞാൻ നിർത്തിയില്ല. രാമക്ഷേത്രം പണിയുന്നുണ്ടെങ്കിലും രാമരാജ്യം ഇപ്പോഴും വന്നിട്ടില്ല. എനിക്ക് ഇനിയും ഏറെ ആയുസ്സ് ബാക്കിയുണ്ട്. അത് ഞാൻ രാമരാജ്യത്തിനായി സമർപ്പിക്കും'-ഉമാഭാരതി കത്തിൽ പറഞ്ഞു.

'നിങ്ങൾക്ക്​ എന്നെ 30 വർഷമായി അറിയാം. പ്രത്യയശാസ്ത്രവും കഠിനാധ്വാനവുമാണ് എ​െൻറ രാഷ്ട്രീയത്തി​െൻറ അടിസ്ഥാനം. രാമക്ഷേത്രത്തിനും രാമരാജ്യത്തിനുമായി ഞാൻ പോരാടി. എല്ലാവിഭാഗം ജനങ്ങളേയും ബി.ജെ.പിയിൽ എത്തിക്കാൻ ഞാൻ ശ്രമിച്ചു. എന്നെ പുതിയ ഭാരവാഹികളിൽ നിലനിർത്തുന്നുണ്ടോ ഇല്ലയോ എന്നത് നിങ്ങളുടെ വിവേചനാധികാരത്തിന് വിടുന്നു. എന്നെ സംബന്ധിച്ചിടത്തോളം, ദൈവത്തി​െൻറ അനുഗ്രഹവും സമൂഹത്തി​െൻറ പിന്തുണയും ഏറ്റവും പ്രധാനമാണ്. ഒരു വിഷമവുമില്ലാതെ നിങ്ങൾക്ക് എന്നെ സംബന്ധിച്ച് തീരുമാനമെടുക്കാം. ഞാൻ ബിജെപിയുടെ കരുതൽ സേനയാണ്. ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാം'-ഉമാഭാരതി കൂട്ടിച്ചേർത്തു. ആദ്യത്തെ നരേന്ദ്ര മോദി സർക്കാരിൽ ഉമാഭാരതി മന്ത്രിയായിരുന്നു. 2019 ൽ ലോക്‌സഭയിലേക്ക്​ അവർ മതസരിച്ചില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.