ഇന്ത്യയും പാകിസ്താനും യുദ്ധത്തിന്‍െറ വക്കിലല്ളെന്ന് ഉമര്‍ അബ്ദുല്ല

ന്യൂയോര്‍ക്: ഇന്ത്യക്കും പാകിസ്താനുമിടയില്‍ അടുത്തകാലത്ത് യുദ്ധമുണ്ടാകാനുള്ള സാധ്യതയില്ളെന്ന് ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. ചില ചാനലുകള്‍ ആഗ്രഹിക്കുന്നത് പോലെയല്ല, നിയന്ത്രണരേഖയിലെ പുതിയ സംഭവവികാസങ്ങള്‍ യുദ്ധത്തിലത്തൊതിരിക്കാന്‍ ഇരു രാജ്യങ്ങളും ശ്രദ്ധിക്കുന്നുണ്ടെന്നാണ് വിശ്വാസമെന്നും അദ്ദേഹം ന്യൂയോര്‍കില്‍ പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലെ ബന്ധം സംബന്ധിച്ച് ന്യൂയോര്‍ക് സര്‍വകലാശാല വിദ്യാര്‍ഥികള്‍ ഒരുക്കിയ സെമിനാറില്‍ പങ്കെടുക്കാനത്തെിയതായിരുന്നു അദ്ദേഹം. ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണം ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ സൂക്ഷ്മത പാലിച്ചതായും നിയന്ത്രണരേഖക്ക് അകത്തേക്ക് എത്ര ദൂരം സൈന്യം കടന്നെന്ന് വെളിപ്പെടുത്തിയിരുന്നെങ്കില്‍ തിരിച്ചടിക്ക് പാകിസ്താനില്‍ സമ്മര്‍ദം ശക്തമാകുമായിരുന്നെന്നും ഉമര്‍ അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.

നിയന്ത്രണരേഖയിലെ സംഘര്‍ഷങ്ങള്‍ കശ്മീരിനെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുമെന്നതിനാല്‍ ജനം വിഷാദത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാര്‍ഥികളോട് മണിക്കൂറോളം നേരം സംവദിച്ച അദ്ദേഹം കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. പാകിസ്താന്‍ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുശര്‍റഫും ചടങ്ങില്‍ സംബന്ധിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാനനിമിഷം സുരക്ഷാ കാരണങ്ങളാല്‍ പരിപാടിയില്‍ പങ്കെടുത്തില്ല.

Tags:    
News Summary - umar abdullah,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.