ഉമർ ഖാലിദ്​ വധശ്രമക്കേസ്​ സ്​പെഷൽ ​സെല്ലിന്​

ന്യൂ​ഡ​ൽ​ഹി: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​നും വി​ദ്യാ​ർ​ഥി നേ​താ​വു​മാ​യ ഉ​മ​ർ ഖാ​ലി​ദി​​നു നേ​െ​ര ന​ട​ന്ന വ​ധ​ശ്ര​മ​ത്തി​​​െൻറ അ​ന്വേ​ഷ​ണം ഡ​ൽ​ഹി പൊ​ലീ​സ്​ സ്​​പെ​ഷ​ൽ സെ​ല്ലി​ന്​ കൈ​മാ​റി. ന്യൂ​ഡ​ൽ​ഹി കോ​ൺ​​സ്​​റ്റി​റ്റ്യൂ​ഷ​ൻ ക്ല​ബി​നു മു​ന്നി​ലെ വ​ധ​ശ്ര​മ​ത്തി​നു​ പി​റ്റേ​ന്നാ​ണ്​ ഡ​ൽ​ഹി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ അ​മൂ​ല്യ പ​ട്​​നാ​യി​കി​​​െൻറ ഉ​ത്ത​ര​വ്. പ്ര​മാ​ദ​മാ​യ നി​ര​വ​ധി ഭീ​ക​ര കേ​സു​ക​ളി​ൽ ആ​രോ​പ​ണ​വി​ധേ​യ​രാ​ണ്​ ഡ​ൽ​ഹി പൊ​ലീ​സ്​ സ്​​പെ​ഷ​ൽ സെ​ൽ.

ഉ​മ​​ർ ഖാ​ലി​ദു​മാ​യു​ണ്ടാ​യ പി​ടി​വ​ലി​ക്കി​ട​യി​ൽ തോ​ക്കി​​​െൻറ കാ​ഞ്ചി ജാം ​ആ​യ​പ്പോ​ൾ ആ​ക്ര​മി ഒാ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. അ​ജ്ഞാ​ത​നാ​യ ആ​ക്ര​മി ഒാ​ടു​ന്ന​ത്​ റി​സ​ർ​വ്​ ബാ​ങ്കി​​​െൻറ സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞ​ത്​ പൊ​ലീ​സി​ന്​ ല​ഭി​ച്ചി​ട്ടു​ണ്ട്. ചി​ത്ര​ത്തി​ലു​ള്ള ആ​ക്ര​മി ആ​രാ​ണെ​ന്ന്​ ഇ​തു​വ​രെ​യും തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഉ​േ​പ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്​ ഇ​ന്ത്യ​ൻ നി​ർ​മി​ത 7.65 എം.​എം തോ​ക്കാ​ണെ​ന്നും പ​ഴ​യ​താ​ണെ​ന്നും​ പൊ​ലീ​സ്​ പ​റ​യു​ന്നു. തോ​ക്ക്​ പ​രി​ശോ​ധ​ന​ക്കാ​യി സെ​ൻ​ട്ര​ൽ ഫോ​റ​ൻ​സി​ക്​ സ​യ​ൻ​സ്​ ല​ബോ​റ​ട്ട​റി​യി​ലേ​ക്ക്​ അ​യ​ച്ചി​ട്ടു​ണ്ട്. ഉ​മ​ർ ഖാ​ലി​ദി​​​െൻറ പ​രാ​തി​യി​ൽ  വ​ധ​ശ്ര​മ​ത്തി​നാ​ണ്​​ പൊ​ലീ​സ്​ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

അ​തി​നി​ടെ, ഉ​മ​റി​നെ​തി​രാ​യ വ​ധ​ശ്ര​മം നാ​ട​ക​മാ​ണെ​ന്ന ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ​യും ബി.​ജെ.​പി​യെ പി​ന്തു​ണ​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​ളു​െ​ട​യും ആ​രോ​പ​ണം ഡ​ൽ​ഹി പൊ​ലീ​സ്​ ത​ള്ളി. ഉ​മ​​ർ ഖാ​ലി​ദി​നെ​തി​രാ​യ വ​ധ​ശ്ര​മ​വും ആ​ക്ര​മി​യു​മാ​യു​ണ്ടാ​യ ഉ​ന്തും ത​ള്ളും സി.​സി.​ടി.​വി​യി​ൽ വ്യ​ക്ത​മാ​ണെ​ന്നും അ​തി​നാ​ൽ ത​ന്നെ സം​ഭ​വം നാ​ട​ക​മാ​ണെ​ന്ന വാ​ദ​ം അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും​ ​ഉ​ന്ന​ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ പ​റ​ഞ്ഞു. 

ക​ന​ത്ത സു​ര​ക്ഷാ​വ​ല​യ​ത്തി​ലു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ​യും ഒാ​ഫി​സു​ക​ൾ​ക്കും രാ​ഷ്​​ട്ര​പ​തി ഭ​വ​നും വി​ളി​പ്പാ​ട​ക​ലെ പാ​ർ​ല​മ​​െൻറ്​ മ​ന്ദി​ര​ത്തി​ലേ​ക്ക്​ വ​ന്നു​ചേ​രു​ന്ന റ​ഫി മാ​ർ​ഗി​ൽ റി​സ​ർ​വ്​ ബാ​ങ്കി​നും കോ​ൺ​സ്​​റ്റി​റ്റ്യൂ​ഷ​ൻ ക്ല​ബി​നു​മി​ട​യി​ൽ തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക്ക്​ ര​ണ്ടു​ മ​ണി​ക്കാ​ണ്​ ഉ​മ​ര്‍ ഖാ​ലി​ദി​നു നേ​രെ വ​ധ​ശ്ര​മം ന​ട​ന്ന​ത്. വെ​ടി​യു​തി​ർ​ക്കാ​നു​ള്ള ശ്ര​മം ഉ​മ​ർ ഖാ​ലി​ദും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന്​ വി​ഫ​ല​മാ​ക്കി​യെ​ങ്കി​ലും ആ​ക്ര​മി ഒാ​ടി​ര​ക്ഷ​പ്പെ​ട്ടു. അ​തി​നു​ശേ​ഷം അ​ര​മ​ണി​ക്കൂ​റി​ലേ​റെ ക​ഴി​ഞ്ഞാ​ണ്​ ഡ​ൽ​ഹി പൊ​ലീ​സ്​ സം​ഭ​വ​സ്​​ഥ​ല​ത്തെ​ത്തി റോ​ഡി​ൽ​നി​ന്ന്​ തോ​ക്കെ​ടു​ത്ത​തും ഉ​മ​ർ ഖാ​ലി​ദി​​​െൻറ മൊ​ഴി​യെ​ടു​ത്ത​തും. ഇ​തി​നു​ശേ​ഷം ഉ​മ​റി​​​െൻറ മൊ​ഴി​ക്ക്​ വി​രു​ദ്ധ​മാ​യി പാ​ർ​ല​മ​​െൻറ്​ സ്​​റ്റേ​ഷ​ൻ പൊ​ലീ​സ്​ ​െമാ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ നീ​ക്കം​ന​ട​ത്തി​യെ​ങ്കി​ലും ഉ​മ​റി​​​െൻറ​യും യു.​എ.​എ​ച്ച്​ പ്ര​വ​ർ​ത്ത​ക​രു​ടെ​യും എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന്​ പി​ന്മാ​റേ​ണ്ടി​വ​ന്നു. 

Tags:    
News Summary - Umar Khalid Attack Case to Spacial Cell - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.