ന്യൂഡൽഹി: ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിനു മുന്നിൽ തന്നെ വധിക്കാൻ ശ്രമിച്ച സംഭവത്തിലെ യഥാർഥ പ്രതി അജ്ഞാതനല്ലെന്ന് ജെ.എൻ.യു വിദ്യാർഥി നേതാവ് ഉമർ ഖാലിദ്. തന്നെ ദേശദ്രോഹിയാക്കി പച്ചക്കള്ളം പ്രചരിപ്പിച്ച ബി.ജെ.പി വക്താക്കളും ടി.വി ചാനലുകളിലെ വാർത്ത അവതാരകരുമാണ് വധശ്രമത്തിലെ യഥാർഥ പ്രതികളെന്നും ഉമർ ഖാലിദ് കൂട്ടിച്ചേർത്തു.
അധികാരത്തിലിരുന്ന് വിദ്വേഷത്തിനും രക്തദാഹത്തിനും പാലൂട്ടുന്നവരാണ് യഥാർഥ പ്രതികളെന്ന് തനിക്കുനേരെ വധശ്രമം നടന്നതിന് പിറ്റേന്ന് പുറത്തുവിട്ട പ്രസ്താവനയിൽ ഉമർ ഖാലിദ് കുറ്റപ്പെടുത്തി. ആൾക്കൂട്ട ആക്രമികൾക്കും ഇതുപോലുള്ള കൊലപാതകികൾക്കും സമ്പൂർണ സുരക്ഷയുടെ അന്തരീക്ഷെമാരുക്കിയവരാണ് അവർ.
കഴിഞ്ഞ രണ്ടു വർഷമായി തനിക്കെതിരെയുള്ള വിദ്വേഷ കാമ്പയിൻ ഒരു തെളിവുമില്ലാതെ തുടരുകയാണ്. നിരവധി തവണ തനിക്കുനേരെ വധഭീഷണിയുണ്ടായി. സമൂഹ മാധ്യമങ്ങളിൽ അങ്ങേയറ്റം ഹീനമായ അഭിപ്രായങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഇതേതുടർന്ന് രണ്ടു തവണ ഡൽഹി പൊലീസിനോട് സംരക്ഷണം ആവശ്യപ്പെട്ടതാണ്. തിങ്കളാഴ്ചത്തെ സംഭവത്തിനുശേഷം ഇനിയെന്തിനാണ് ഡൽഹി പൊലീസ് കാത്തുനിൽക്കുന്നതെന്ന് ഉമർ ഖാലിദ് ചോദിച്ചു.
ഒന്നിനു പിറകെ മറ്റൊരാളായി ആക്ടിവിസ്റ്റുകൾ രാജ്യത്ത് തോക്കിനിരയായിക്കൊണ്ടിരിക്കുേമ്പാൾ തനിക്കുനേരെയും ആരെങ്കിലും തോക്കുമായി വന്നേക്കുമെന്ന് കരുതിയിരുന്നു. അനീതിക്കെതിരെ ശബ്ദിച്ചുവെന്ന കുറ്റത്തിന് രാജ്യത്തെ പൗരന്മാർ മരിക്കാൻ തയാറാകേണ്ടിവരുകയാണെങ്കിൽ എന്താണ് സ്വാതന്ത്ര്യത്തിെൻറ അർഥമെന്ന് ഉമർ ചോദിച്ചു. സർക്കാറിനെ വിമർശിക്കുന്നവർക്കുനേരെ ആക്രമണമുണ്ടാകിെല്ലന്ന് ചെേങ്കാട്ടയിൽ സ്വാതന്ത്ര്യദിനത്തിൽ ഉറപ്പുനൽകാൻ പ്രധാനമന്ത്രിയോട് ഉമർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.