ന്യൂഡൽഹി: രാജ്യദ്രോഹക്കേസിൽ ജയിലിലായ വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെ കോടതിയിൽ ഹാജരാക്കുമ്പോൾ കൈയാമം വെക്കുകയോ ചങ്ങലക്ക് ബന്ധിക്കുകയോ അരുതെന്ന് ഡൽഹി ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ജയിൽ അധികൃതരോട് നിർദേശിച്ചു. പാർലമെന്റ് ആക്രമണക്കേസിൽ അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ 2016ൽ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല വളപ്പിൽ നടന്ന പ്രതിഷേധപ്രകടനത്തിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് ഉമർ ഖാലിദിനെതിരായ കേസ്. കോവിഡ് സാഹചര്യങ്ങൾ മുൻനിർത്തി വിഡിയോ കോൺഫറൻസിലൂടെ വാദം കേൾക്കൽ തുടരുമെന്നും അതിനുശേഷം കോടതിയിൽ നേരിട്ടു ഹാജരാക്കുമ്പോൾ കൈയാമോ ചങ്ങലയോ പാടില്ലെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.