ഉമർ ഖാലിദിന്​ സുരക്ഷ ഉറപ്പാക്കണം -കോടതി

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപക്കേസിൽ അറസ്​റ്റിലായ ജവഹർലാൽ നെഹ്​റു സർവകലാശാല വിദ്യാർഥി നേതാവ്​ ഉമർ ഖാലിദി​‍െൻറ സുരക്ഷ ഉറപ്പാക്കാൻ കോടതി നിർദേശം.

തെളിവെടുപ്പിനും മറ്റും ഹാജരാക്കു​േമ്പാൾ മതിയായ സുരക്ഷ ഉറപ്പാക്കണമെന്നാണ്​ ചീഫ്​ മെട്രോപൊളിറ്റൻ കോടതി മജിസ്​ട്രേറ്റ്​ ദിനേശ്​ കുമാർ ഉത്തരവിട്ടത്​. ഇക്കാര്യം ചൂണ്ടിക്കാട്ടി തിഹാർ ജയിൽ സൂപ്രണ്ടിനും പൊലീസ്​ ഡെപ്യൂട്ടി കമീഷണർക്കും ഡൽഹി സായുധസേനയും കോടതി നിർദേശം നൽകി.

കോടതിയിൽ എത്തിക്കു​േമ്പാഴ​ും തിരിച്ചുകൊണ്ടുപോകു​േമ്പാഴും സുരക്ഷയിൽ യാതൊരു വീഴ്​ചയും ഉണ്ടാകരുതെന്നാണ്​ നിർദേശം. കഴിഞ്ഞ വർഷം ഒക്​ടോബറിലാണ്​ ഖാലിദ്​ അറസ്​റ്റിലായത്​. 

Tags:    
News Summary - Umar Khalid needs security high Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.