ഉമർ ഖാൻ വധം: നാല​ു പേർ കൂടി അറസ്​റ്റിൽ

ജയ്​പുർ: ഗോരക്ഷ ഗുണ്ടകൾ രാജസ്​ഥാന​ിലെ ആൽവാറിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ നാലുപേർകൂടി അറസ്​റ്റിൽ. 35കാരനായ ഉമർ ഖാനെ കൊന്നതിന്​ ദശ്​രഥ്​ ഗുർജാർ (24), കുശിറാം ഗുർജാർ (35), റോഹ്​താഷ്​ ഗുർജാർ (24), ബുണ്ടി എന്ന സൂരജ്​​ഭാൻ (50) എന്നിവരെയാണ്​ അറസ്​റ്റ്​ ചെയ്​തതെന്ന്​ ആൽവാർ സൗത്ത്​ സർക്കിൾ ഒാഫിസർ അനിൽ ബെനിവാൾ അറിയിച്ചു. ഇതോടെ അറസ്​റ്റിലായവരുടെ എണ്ണം എട്ടായി. 

കഴിഞ്ഞവർഷം നവംബർ 12നാണ്​ റാംപുർ മേഖലയിലെ റെയിൽവേ ട്രാക്കിന്​ സമീപം ഉമർ ഖാ​​​െൻറ മൃതദേഹം കണ്ടെത്തിയത്​. സൂരജ്​ഭാൻ, കുശിറാം എന്നിവരിൽനിന്ന്​ രണ്ട്​ ​നാടൻ പിസ്​റ്റളുകൾ പിടിച്ചെടുത്തു. ദശ്​രഥ്​, കുശിറാം, റോഹ്​താഷ്​ എന്നിവരെ ജനുവരി മൂന്നിനും സൂരജ്​ഭാനെ വെള്ളിയാഴ്​ചയുമാണ്​ അറസ്​റ്റ്​ ചെയ്​തത്​. കലാപം, കൊലപാതകം, വധശ്രമം തുടങ്ങിയ കുറ്റങ്ങളാണ്​ പ്രതികൾക്കെതിരെ ചുമത്തിയത്​. 

ഹരിയാനയിലെ മേവാത് സ്വദേശിയായ ഉമര്‍ ഖാന്‍ സുഹൃത്തുക്കളായ തഹിര്‍ ഖാന്‍, ജാവേദ് ഖാന്‍ എന്നിവര്‍ക്കൊപ്പം രാജസ്​ഥാനിലെ ഭരത്പുരില്‍നിന്ന് കാലികളെ വാങ്ങി മടങ്ങവേയാണ്​ ഗോരക്ഷ ഗുണ്ടകളുടെ ആക്രമണത്തിന്​ ഇരയായത്​.

Tags:    
News Summary - Umar Khan Murder Case: Four Arrested Reported in Jaipur -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.