ബാൻഡ: പരീക്ഷ ഫീസടക്കാനുളള പണം ബാങ്കിൽ നിന്ന് പിൻവലിക്കാൻ കഴിയാത്തതിനെ തുടർന്ന് കോളേജ് വിദ്യാർഥി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ബാൻഡയിലുള്ള മാവി ബുസുർഗ് ഗ്രാമത്തിലാണ് സംഭവം നടന്നത്. പാഞ്ചനി ഡിഗ്രി കോളേജിലെ ബി.എസ്.സി വിദ്യാർഥി സുരേഷാണ് ആത്മഹത്യ ചെയ്തത്.
ഫീസ് അടക്കാൻ പണം പിൻവലിക്കുന്നതിനായി സുരേഷ് ദിവസങ്ങളായി ബാങ്കിൽ ക്യൂ നിൽക്കുകയായിരുന്നു. ചൊവ്വാഴ്ചയും ഇത്തരത്തിൽ ബാങ്കിൽ സുരേഷ് ക്യൂ നിന്നിരുന്നു. എന്നാൽ പണം പിൻവലിക്കാൻ സാധിച്ചില്ല. ബുധനാഴ്ചയായിരുന്നു കോളേജിൽ ഫീസടക്കേണ്ടിയിരുന്ന അവസാന തീയതി. ഫീസടക്കാൻ കഴിയാത്ത മനോവിഷമത്തിൽ സുരേഷ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് സൂചന.
സംഭവത്തെ തുടർന്ന് ഗ്രാമവാസികൾ ബാങ്ക് ആക്രമിച്ചു. തിങ്കളാഴ് പണം പിൻവലിക്കാൻ കഴിയാത്തത് മൂലം ചികൽസ കിട്ടാതെ നാല് വയസ്സ് മാത്രം പ്രായമുള്ള കുട്ടി ടിൻവാരിയിൽ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.