ബംഗളൂരു: മോദി സർക്കാരിന് കീഴിൽ രാജ്യത്ത് അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണുള്ളതെന്ന് മുൻ കേന്ദ്ര ധനകാര്യ മന്ത്രി യശ്വന്ത് സിൻഹ ആരോപിച്ചു. ഭിന്നാഭിപ്രായമുള്ളവർ രാജ്യത്ത് സുരക്ഷിതരല്ലെന്ന് വ്യക്തമാക്കുന്നതാണ് മാവോ ബന്ധം ആരോപിച്ച് അഞ്ചു മനുഷ്യവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടി. എഴുതാനും സംസാരിക്കാനുമുള്ള മൗലികാവകാശത്തിനുനേരെയുള്ള കടന്നുകയറ്റമാണ് കഴിഞ്ഞദിവസത്തെ സംഭവം.
മുൻ ബി.ജെ.പി സർക്കാരിൽ ധനകാര്യ മന്ത്രിയായിരുന്ന യശ്വന്ത് സിൻഹ മോദി സർക്കാരിനെതിരെ നേരത്തെയും രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. സമീപകാലത്ത് മോദി സർക്കാർ ജനാധിപത്യത്തിെൻറ എല്ലാ സംവിധാനങ്ങളെയും വരുതിയിലാക്കി. സി.ബി.ഐ, പാർലമെൻറ്, ജുഡീഷ്യറി, പ്രസ്, ആർ.ബി.ഐ, തെരഞ്ഞെടുപ്പ് കമീഷൻ തുടങ്ങിയവയെ എല്ലാം മോദി സർക്കാർ ദുർബലപ്പെടുത്തിയെന്നും യശ്വന്ത് സിൻഹ ആരോപിച്ചു.
ഇന്ദിര ഗാന്ധി ഒരു ദിവസം അർധരാത്രി പെട്ടെന്നായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെങ്കിൽ ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ എങ്ങനെ അടിയന്തരാവസ്ഥ സൃഷ്ടിക്കാമെന്ന് ഈ സർക്കാർ കാണിച്ചുതരുകയാണ്. ഇക്കാര്യത്തിൽ മോദി സർക്കാർ വിദ്ഗധരാണെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ സി.ബി.ഐ. കോൺഗ്രസ് ബ്യൂറോ ഒാഫ് ഇൻവെസ്റ്റിഗേഷൻ ആയിരുന്നെങ്കിൽ ഇപ്പോൾ അത് മോദി, അമിത് ഷാ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ആയി മാറിയെന്നും അദ്ദേഹം തുറന്നടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.