ന്യൂഡൽഹി: മുതിർന്ന ഉദ്യോഗസ്ഥരുടെ അറസ്റ്റിനും വൻതുക പിഴക്കും സാധ്യത ഉയർന്നതോടെ കേന്ദ്ര സർക്കാർ സമ്മർദത്തിന് വഴങ്ങി ട്വിറ്റർ. പ്രകോപനപരവും വിഭാഗീയവുമായ പ്രതികരണങ്ങൾ ഉൾക്കൊള്ളുന്നുവെന്ന് പറഞ്ഞ് വിലക്കാൻ നിർദേശിച്ച അക്കൗണ്ടുകൾ ട്വിറ്റർ നീക്കിതുടങ്ങി. 1,200 ഓളം അക്കൗണ്ടുകളുടെ പട്ടികയാണ് നേരത്തെ കേന്ദ്ര സർക്കാർ ട്വിറ്ററിന് നൽകിയിരുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിെൻറ ഭാഗമായതിനാൽ വിലക്കാനാകില്ലെന്നായിരുന്നു ഇതുവരെയും ട്വിറ്റർ നൽകിയ മറുപടി.
'മോദി കർഷക വംശഹത്യ ആസൂത്രണം ചെയ്യുന്നു' എന്ന ഹാഷ്ടാഗിൽ ദിവസങ്ങളായി ട്വിറ്ററിൽ പ്രതികരണം സജീവമാണ്. ഇവ സമരമുഖം കൂടുതൽ സജീവമാക്കുമെന്ന തിരിച്ചറിവിലാണ് കേന്ദ്ര നീക്കം. ഐ.ടി നിയമം 69 എ വകുപ്പിൽ പെടുത്തിയാണ് ട്വിറ്ററിന് നോട്ടീസ് നൽകിയത്.
ആദ്യമായി 'മോദി കർഷക വംശഹത്യ ആസൂത്രണം ചെയ്യുന്നു' എന്ന ഹാഷ്ടാഗ് ട്വീറ്റ് ചെയ്ത 257 ഹാൻഡ്ലുകളിൽ 126 എണ്ണം ഇതുവരെ േബ്ലാക്ക് ചെയ്തിട്ടുണ്ട്. ഖലിസ്താനി, പാക് ശക്തികളുമായി ബന്ധമെന്ന് സർക്കാർ ആരോപിച്ച 1,178 ഹാൻഡ്ലുകളിൽ 583 എണ്ണത്തിനും വിലക്കുവീണു.
കർഷക സമരം സജീവമായതോടെ ട്വിറ്റർ കേന്ദ്ര സർക്കാറിെൻറ കണ്ണിലെ കരടാണ്. അമേരിക്കൻ പോപ് സംഗീതജ്ഞ രിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ്, അമേരിക്കൻ വൈസ് പ്രസിഡൻ് കമല ഹാരിസിെൻറ ഉറ്റ ബന്ധു മീന ഹാരിസ് തുടങ്ങിയവർ ട്വിറ്ററിൽ സമരത്തെ അനുകൂലിച്ച രംഗത്തെത്തിയതിനെതിരെ സർക്കാർ പ്രതിഷേധമറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.