'വിവസ്​ത്രയാക്കി മന്ത്രവാദം നടത്തിയാൽ 50 കോടി രൂപ പെയ്യുമെന്ന്​';​ തെറ്റിദ്ധരിപ്പിച്ച അഞ്ചുപേർ അറസ്റ്റിൽ

നാഗ്​പുർ: മഹാരാഷ്​ട്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദുർമന്ത്രവാദം നടത്താൻ പ്രേരിപ്പിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ. മന്ത്രവാദത്തിൽ പ​ങ്കുചേർന്നാൽ 50കോടി രൂപ മഴയായ്​ പെയ്യുമെന്ന്​ വിശ്വസിപ്പിച്ചായിരുന്നു ചൂഷണം.

ഫെബ്രുവരി 26ന് പെൺകുട്ടി​ നാഗ്​പുർ പൊലീസിൽ പരാതി നൽകിയതോടെയാണ്​ സംഭവം പുറത്തറിയുന്നത്​. അഞ്ചംഗ സംഘത്തിലെ ഒരാളെത്തി പെൺകുട്ടിയോട്​ മറ്റു നാലുപേ​ർക്കൊപ്പം ദുർമന്ത്രവാദത്തിൽ പ​ങ്കെടുക്കാൻ നിർബന്ധിക്കുകയായിരുന്നു. ചടങ്ങിനിടെ വിവസ്​ത്രയാക്കുമെന്ന്​ പറഞ്ഞതോടെ പെൺകുട്ടിക്ക്​ സംശയം തോന്നി. തുടർന്ന്​ ഒഴിഞ്ഞുമാറിയ പെൺകുട്ടിയെ സംഘം ശല്യപ്പെടുത്താൻ തുടങ്ങി. ഇതോടെ പെൺകുട്ടി പൊലീസി​ൽ പരാതി നൽകുകയായിരുന്നു.

വിക്കി ഗനേശ്​ ഗപ്രി (20), ദിനേശ്​​ മഹാദേവ്​​ നികാരെ (25), രാമകൃഷ്​ണ ദാദാജി മസ്​കർ(41), വിനോദ്​ ജയറാം മസ്രം (42), സോപൻ ഹരിബാഹു കു​ംറെ(35) എന്നിവരാണ്​ പ്രതികൾ. ​െപൺകുട്ടിയുടെ പരാതിയിൽ വിക്കി, ദിനേശ്​, രാമകൃഷ്​ണ ദാദാജി എന്നിവരെ പൊലീസ്​ അറസ്റ്റ്​ ​ചെയ്​തു. പോക്​സോ പ്രകാരവും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്​. 

Tags:    
News Summary - Undressing will trigger rain of Rs 50 crore in cash Five Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.