ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ചർച്ച ചെയ്യുന്ന മുഖ്യ വിഷയങ്ങൾ തൊഴിലില്ലായ്മയും വിലക്കയറ്റവുമെന്ന് സർവേ ഫലം. സി.എസ്.ഡി.എസ്-ലോക്നീതി പ്രീ പോൾ സർവേയിലാണ് ഈ കണ്ടെത്തൽ.
ജോലി ലഭിക്കുക എന്നത് കൂടുതൽ പ്രയാസകരമായി മാറിയെന്ന് സർവേയിൽ പങ്കെടുത്തവരിൽ 62 ശതമാനം പേരും അഭിപ്രായപ്പെട്ടു. വൻ നഗരങ്ങളിലെ 65 ശതമാനം പേരും ഗ്രാമങ്ങളിലെ 62 ശതമാനം പേരും ഇടത്തരം നഗരങ്ങളിലെ 69 ശതമാനം പേരും ഈ അഭിപ്രായം പങ്കുവെച്ചു. പുരുഷന്മാരിൽ 65 ശതമാനവും സ്ത്രീകളിൽ 59 ശതമാനവും തൊഴിൽരംഗത്തെ അനിശ്ചിതത്വത്തെക്കുറിച്ച് ആശങ്ക പങ്കുവെച്ചു.
ജോലി ലഭിക്കാൻ കൂടുതൽ എളുപ്പമാണെന്ന് അഭിപ്രായപ്പെട്ടത് 12 ശതമാനം പേർ മാത്രമാണ്. സമുദായങ്ങളെടുത്താൽ, തൊഴിൽ ലഭിക്കുന്നതിലെ ആശങ്ക ഏറ്റവും കൂടുതൽ പങ്കുവെച്ചത് മുസ്ലിംകളാണ്. മുസ്ലിം സമുദായത്തിലെ 67 ശതമാനം പേരും ജോലി കിട്ടാൻ പ്രയാസമാണെന്ന് പറഞ്ഞു. ഒ.ബി.സി വിഭാഗത്തിലെ ഹിന്ദുക്കളിൽ 63 ശതമാനവും പട്ടിക വർഗത്തിലെ 59 ശതമാനവും ഇതേ അഭിപ്രായക്കാരാണ്.
മുന്നാക്ക ഹിന്ദുക്കളിലെ 17 ശതമാനമാണ് ജോലി ലഭിക്കാൻ എളുപ്പമാണെന്ന് പറഞ്ഞത്. 57 ശതമാനവും എതിരഭിപ്രായക്കാരാണ്. സർവേയിൽ പങ്കെടുത്ത 71 ശതമാനം പേരും വിലക്കയറ്റത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. പാവപ്പെട്ടവരിൽ 76 ശതമാനവും മുസ്ലിംകളിലും പട്ടികജാതിയിലും 75 ശതമാനവും ഈ അഭിപ്രായക്കാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.