ന്യൂഡൽഹി: ലോക്സഭ, നിയമസഭ െതരെഞ്ഞടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിന് എത്ര വോട്ടുയന്ത്രങ്ങളും വിവിപാറ്റുകളും വേണ്ടിവരുമെന്ന ചോദ്യത്തിന് വസ്തുതാപരമായ കണക്കില്ലെന്ന മറുപടിയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. പുണെയിലെ വിവരാവകാശ പ്രവർത്തകനായ വിഹാർ ദുർവെ നൽകിയ അപേക്ഷയിലാണ് കമീഷെൻറ മറുപടി. ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങൾ (ഇ.വി.എം) വോട്ടർമാർക്ക് വോട്ട് ചെയ്തതിെൻറ രസീത് കാണാവുന്ന (വിവിപാറ്റ്) യന്ത്രങ്ങൾ എന്നിവയുടെ എണ്ണമാണ് അപേക്ഷയിൽ ആവശ്യപ്പെട്ടത്.
വിവരാവകാശ നിയമത്തിൽ പറയുന്നതുപോലെ ‘വസ്തുതാപരമായ കണക്കുകൾ’ തങ്ങളുടെ പക്കലില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അണ്ടർ സെക്രട്ടറി മധുസൂദൻ ഗുപ്ത നൽകിയ മറുപടിയിൽ പറയുന്നു. എന്നാൽ, ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തേണ്ടിവന്നാൽ 12 ലക്ഷം വീതം വോട്ട്യന്ത്രങ്ങളും വിവിപാറ്റും അധികം വേണ്ടിവരുമെന്നും ഇതിന് 1500 കോടി രൂപ വരുമെന്നും കമീഷൻ ചർച്ചകളിൽ വിലയിരുത്തിയിരുന്നു.
2019ൽ ലോക്സഭ, നിയമസഭ തെരെഞ്ഞടുപ്പുകൾ ഒരേസമയം നടത്തണമെന്ന ആവശ്യവുമായി ബി.െജ.പിയടക്കം ചില പാർട്ടികളാണ് രംഗത്തുവന്നത്. 2019ൽ രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് നിയമ കമീഷൻ ശിപാർശ ചെയ്തിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ ലോക്സഭ തെരെഞ്ഞടുപ്പിന് വേണ്ടിവരുന്നതിെൻറ ഇരട്ടി, അതായത് 24 ലക്ഷം വോട്ടുയന്ത്രങ്ങൾ വേണ്ടിവരുമെന്ന് കമീഷൻ നിയമകമീഷനെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.