ന്യൂഡൽഹി: േലാക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താൻ നിയമ കമീഷെൻറ കരട് നിർദേശം. ചൊവ്വാഴ്ച ചേർന്ന സമ്പൂർണ യോഗത്തിലാണ് രാഷ്ട്രീയ പാർട്ടികളുടെയും ഭരണഘടന വിദഗ്ധരുടെയും മറ്റും അഭിപ്രായമാരായാൻ കരട് നിർദേശം അവതരിപ്പിച്ചത്. കൂറുമാറ്റ നിരോധന നിയമം റദ്ദാക്കണമെന്ന നിർദേശവും കമീഷൻ മുന്നോട്ടുെവച്ചു.
ഒരേസമയം തെരഞ്ഞെടുപ്പ് നടത്തണമെങ്കിൽ ഭരണഘടനയും ജനപ്രാതിനിധ്യനിയമവും ഭേദഗതി ചെയ്യണം. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം 19 സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടത്താനാണ് നിർദേശം. കൂടാതെ, 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം 12 സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടത്താനാണ് നിർദേശം. ആദ്യഘട്ടത്തിൽ കേരളവും തമിഴ്നാടും പശ്ചിമബംഗാളുമുണ്ട്. 2021ൽ കാലാവധി പൂർത്തിയാകുന്ന സർക്കാറുകളാണിവ. ഭേദഗതിക്ക് തയാറാണെങ്കിൽ ഒരേസമയം തെരഞ്ഞെടുപ്പ് നടത്താമെന്ന് തെരഞ്ഞെടുപ്പു കമീഷൻ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
കഴിഞ്ഞ ജനുവരി 29ന് പാർലമെൻറിനെ അഭിസംബോധന ചെയ്ത രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് ആലോചിക്കണമെന്ന് നിർദേശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമാന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.