ന്യൂഡൽഹി: ഈ വർഷം മുതൽ കേന്ദ്ര ബജറ്റ് ആൻഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിലായി മൊബൈൽ ആപ് മുഖേനയും ലഭ്യമാക്കുമെന്ന് സർക്കാർ. ധനമന്ത്രിയുടെ പ്രസംഗമടക്കം ഇംഗ്ലീഷിലും ഹിന്ദിയിലുമായി എല്ലാ ബജറ്റ് രേഖകളും മൊബൈൽ ആപ്പിൽ ലഭിക്കും. കഴിഞ്ഞതവണ തുടങ്ങിയതുപോലെ ബജറ്റ് കടലാസ് രഹിതമായിരിക്കും. www.indiabudget.gov.in എന്ന വെബ്സൈറ്റിലും ബജറ്റ് വായിക്കാം.
ചൊവ്വാഴ്ച രാവിലെ 11നാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് ലോക്സഭയിൽ അവതരിപ്പിക്കുന്നത്. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിങ്കളാഴ്ച സെൻട്രൽ ഹാളിൽ ഇരുസഭകളിലെയും അംഗങ്ങളെ അഭിസംബോധന ചെയ്യും. സാമ്പത്തിക സർവേ അന്നു തന്നെ പാർലമെന്റിൽ വെക്കും. ബജറ്റിന്റെ പണിപ്പുരയിലുള്ളവർക്കായി പതിവു മധുരവിതരണം വ്യാഴാഴ്ച നടന്നു.
ധനമന്ത്രി പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നതു വരെ ഇവർക്ക് ഇനി ഉറ്റ ബന്ധുക്കളടക്കം പുറംലോകവുമായി ബന്ധമില്ല. ബജറ്റിന്റെ രഹസ്യാത്മകത സൂക്ഷിക്കുന്നതിനാണിത്. ധനമന്ത്രാലയം സ്ഥിതിചെയ്യുന്ന നോർത്ത് ബ്ലോക്കിലെ ബജറ്റ് പ്രസിലാണ് ബജറ്റുമായി നേരിട്ട് ബന്ധപ്പെടുന്നവർ ഈ ദിവസങ്ങളിൽ കഴിയുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.