ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് ശേഷം ബജറ്റ് മതിയെന്ന പ്രതിപക്ഷത്തിെൻറ ആവശ്യത്തിൽ കേന്ദ്രസർക്കാറിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണംതേടി. ജനുവരി പത്തിനകം കാബിനറ്റ് സെക്രട്ടറി പ്രദീപ് കുമാറിനോട് വിശദീകരണം നൽകാനാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിക്കുന്ന നടപടികൾ സർക്കാറിെൻറ ഭാഗത്ത് നിന്ന് ഉണ്ടായാൽ അതിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാവുന്നതാണ്. ഇൗ അധികാരം ഉപയോഗിച്ചാണ് ബജറ്റ് തിയതി സംബന്ധിച്ച് കേന്ദ്രസർക്കാറിനോട് കമ്മീഷൻ വിശദീകരണം തേടിയിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇപ്പോൾ ബജറ്റ് അവതരിപ്പിച്ചാൽ അത് വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് പ്രതിപക്ഷത്തിെൻറ ആരോപണം.
തെരഞ്ഞെടുപ്പിെൻറ അവസാനഘട്ടം കഴിയുന്ന മാർച്ച് 8ന് ശേഷം ബജറ്റ് അവതരിപ്പിച്ചാൽ മതിയെന്ന നിലപാടിലാണ് പ്രതിപക്ഷം. ബജറ്റ് സമ്മേളനം ജനുവരി 31ന് തുടങ്ങുന്നതിന് എതിർപ്പില്ലെന്നും പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഹരജി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് വെള്ളിയാഴ്ച സുപ്രീംകോടതി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.