ന്യൂഡൽഹി: രണ്ടാം മോദി സർക്കാർ മന്ത്രിസഭയുടെ ആദ്യ പുനഃസംഘടനയിൽ 36 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ ബുധനാഴ്ച വൈകീട്ട് ആറ് മണിക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ രാഷ്്ട്രപതി രാംനാഥ് കോവിന്ദ് മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. നിലവിലെ മന്ത്രിസഭയിൽനിന്ന് 12 പേരെ രാജിവെപ്പിച്ച് 43 അംഗങ്ങളെ ഉൾപ്പെടുത്തി. ഏഷ്യാനെറ്റ് മേധാവി രാജീവ് ചന്ദ്രശേഖർ മന്ത്രിയായതോടെ വി. മുരളീധരന് പുറമെ കേന്ദ്ര മന്ത്രിസഭയിലെ മലയാളി പ്രാതിനിധ്യം രണ്ടായി.
രവിശങ്കർ പ്രസാദ്, പ്രകാശ് ജാവ്ദേകർ, ഹർഷ് വർധൻ, സദാനന്ദ ഗൗഡ, സന്തോഷ് ഗ്യാങ്വർ തുടങ്ങി ഏഴ് കാബിനറ്റ് റാങ്കുകാർ അടക്കം 12 മന്ത്രിമാർ പുറത്തായി. സഹമന്ത്രിമാരായിരുന്ന അനുരാഗ് ഠാകുർ, പുരുഷോത്തം രൂപാല, ജി. കിഷൻ റെഡ്ഡി തുടങ്ങിയവരടക്കം നിലവിലുള്ള ഏഴു മന്ത്രിമാരെ കാബിനറ്റ് റാങ്ക് നൽകി ഉയർത്തി.
മുൻ ശിവസേന നേതാവ് നാരായൺ റാണെ, മുൻ കോൺഗസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, മുൻ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, സുപ്രീംകോടതി അഭിഭാഷക മീനാക്ഷി ലേഖി തുടങ്ങി ബി.ജെ.പിയിൽനിന്നും ഘടകകക്ഷികളിൽനിന്നുമായി 36 പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി.
പുനഃസംഘടനയിൽ പ്രമുഖ കേന്ദ്ര മന്ത്രിമാരാണ് പുറത്തായത്. ഏഴ് കാബിനറ്റ് മന്ത്രിമാർ അടക്കം 12 പേർക്കാണ് പുനഃസംഘടനയിൽ കസേര നഷ്ടമായത്. നിയമ, െഎ.ടി മന്ത്രി രവി ശങ്കർ പ്രസാദ്, വാർത്താവിതരണ പ്രക്ഷേപണ, വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കർ, കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ, രാസവളം മന്ത്രി സദാനന്ദ ഗൗഡ, തൊഴിൽ മന്ത്രി സന്തോഷ് ഗ്യാങ്വർ, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാൽ എന്നീ പ്രമുഖ നേതാക്കളെയാണ് രാജിവെപ്പിച്ചത്. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സഞജയ് ധോത്റെ, പശ്ചിമ ബംഗാളിൽ നിന്നുള്ള മന്ത്രിമാരായ ബാബുൽ സുപ്രിയോ, ദേബശ്രീ ചൗധരി, റാവു സാഹെബ് ധാൻവെ പാട്ടീൽ, രത്തൻ ലാൽ കട്ടാരിയ, പ്രതാപ് ചന്ദ്ര സാരംഗി എന്നിവർക്കും രാജിവെക്കേണ്ടി വന്നു.
1. ഡോ. ഹർഷ് വർധൻ
2. രവിശങ്കർ പ്രസാദ്
3. പ്രകാശ് ജാവ്ദേക്കർ
4. സദാനന്ദ ഗൗഡ
5. തവർ ചന്ദ് ഗെഹ്ലോട്ട്
6. രമേശ് പൊഖ്റിയാൽ നിഷാങ്ക്
7. സന്തോഷ് ഗങ്വാർ
8. സഞജയ് ധോത്രെ
9. ബാബുൽ സുപ്രിയോ
10. രതൻ ലാൽ കഠാരിയ
11. പ്രതാപ് ചന്ദ്ര സാരംഗി
12. ദേബശ്രീ ചൗധരി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.