ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിയർനെസ് അലവൻസ് നാലുശതമാനം വർധിപ്പിച്ചേക്കും. ഇതുസംബന്ധിിച്ച പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാകും. 48.67 ലക്ഷം കേന്ദ്രസർക്കാർക്കും 67.95 ലക്ഷം പെൻഷൻകാർക്കും സന്തോഷം പകരുന്ന വാർത്തയാണിത്.
ഡി.എ വർധിപ്പിക്കാനുള്ള ശിപാർശ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ കാബിനറ്റ് കമ്മിറ്റി ഓൺ ഇക്കണോമിക് അഫയേഴ്സ്(സി.സി.ഇ.എ) അംഗീകരിക്കുമെന്നാണ് റിപ്പോർട്ട്. നാലു ശതമാനം വർധിക്കുന്നതോടെ കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡി.എ 50 ശതമാനമായി ഉയരും.
ഏഴാം ശമ്പളകമ്മീഷൻ ശിപാർശ പ്രകാരം, ഡി.എ 50 ശതമാനത്തിലെത്തിയാൽ വീട്ടു വാടക അലവൻസ്, കുട്ടികളുടെ വിദ്യാഭ്യാസ അലവൻസ്, ട്രാൻസ്പോർട്ട് അലവൻസ് തുടങ്ങിയവയിലും ആനുപാതികമായി വർധനവുണ്ടാകും. ഇതോടെ ശമ്പളപാക്കേജും ഗണ്യമായ രീതിയിൽ വർധിക്കും.
പ്രതിവർഷം രണ്ടുതവണയാണ് ഡി.എ വർധിപ്പിക്കുക. 2023 ഒക്ടോബറിലാണ് ഏറ്റവും ഒടുവിൽ ഡി.എ വർധിപ്പിച്ചത്. അന്നും നാലു ശതമാനമാണ് വർധിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.