കാർഷിക ബില്ലുകൾ പിൻവലിക്കൽ; കേന്ദ്ര മന്ത്രിസഭ 24ന് അംഗീകാരം നൽകിയേക്കും

ന്യൂഡൽഹി: വിവാദമായ മൂന്നു കാർഷിക ബില്ലുകളും പിൻവലിക്കാനുള്ള തീരുമാനത്തിന് ഈമാസം 24ന് ചേരുന്ന കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകിയേക്കും. കഴിഞ്ഞദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ കാർഷിക ബില്ലുകൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു.

2020 സെപ്റ്റംബറിലാണ് ലോക്സഭയും രാജ്യസഭയും ബില്ല് പാസ്സാക്കിയത്. പിന്നാലെ രാഷ്ട്രപതിയും ഒപ്പുവെച്ചു. എന്നാൽ, കർഷകർ സമരവുമായി മുന്നോട്ടുപോയതോടെയാണ് ബില്ലുകൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറായാത്. യു.പി, പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിയേൽക്കുമെന്ന സൂചനകളും ബില്ലുകൾ പിൻവലിക്കാൻ കേന്ദ്ര സർക്കാറിനെ നിർബന്ധിതരാക്കി.

മൂന്നു കാർഷിക ബില്ലുകളും കർഷകരുടെ ഉയർച്ചക്കുവേണ്ടിയായിരുന്നു. എന്നാൽ, തന്‍റെ സർക്കാറിന് ഒരു വിഭാഗം കർഷകരെ ബോധ്യപ്പെടുത്താനായില്ലെന്നും മോദി പറഞ്ഞു. നവംബർ 29ന് ചേരുന്ന ശൈത്യകാല സമ്മേളനത്തിൽ ബില്ലുകൾ ഔദ്യോഗികമായ പിൻവലിക്കാനുള്ള നടപടികൾ സ്വീകരിക്കും. അതേസമയം, ഉന്നയിച്ച ആവശ്യങ്ങൾ നേടിയെടുക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം.

Tags:    
News Summary - Union Cabinet likely to approve repeal of Farm Bills on November 24

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.