ന്യൂഡൽഹി: ജനതാദൾ യുനൈറ്റഡ് നിതീഷ് കുമാർ പക്ഷത്തിെൻറ എൻ.ഡി.എ പ്രവേശനം ഒൗദ്യോഗികമായതോടെ കേന്ദ്ര മന്ത്രിസഭ വികസനത്തെ കുറിച്ചുള്ള അഭ്യൂഹവും ശക്തമായി. അതേസമയം, രാജ്യസഭയിലെത്തിയ ദേശീയ പ്രസിഡൻറ് അമിത് ഷാ മന്ത്രിസഭയിലേക്കില്ലെന്നാണ് സൂചന. ജെ.ഡി.യുവിന് പുറമെ തമിഴ്നാട്ടിൽ എ.െഎ.എ.ഡി.എം.കെ പക്ഷങ്ങളുടെ ലയനവും പൂർത്തിയായാൽ ഇൗ മാസം അവസാനമോ സെപ്റ്റംബറിലോ ആയി കേന്ദ്ര മന്ത്രിസഭ വികസനം നടന്നേക്കും.
അതേസമയം, ബി.ജെ.പി- എൻ.ഡി.എ ഭരണ സംസ്ഥാനങ്ങളിലെ വിലയിരുത്തലിനായി പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗവും വിളിച്ചിട്ടുണ്ട്.
ബിഹാറിൽ ബി.ജെ.പിയുമായി ചേർന്ന് ഭരണം പങ്കുവെക്കുന്ന ജെ.ഡി.യുവിന് കേന്ദ്ര മന്ത്രിസഭയിൽ ഒരു കാബിനറ്റ് മന്ത്രി സ്ഥാനവും രണ്ട് സഹമന്ത്രിമാരെയും നൽകാമെന്നാണ് ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നത്. നിതീഷിനെ എൻ.ഡി.എ കൺവീനറാക്കാമെന്നും ഉറപ്പുനൽകി. എന്നാൽ, രണ്ട് മന്ത്രിസഭ സ്ഥാനമാണ് നിതീഷ് ആവശ്യപ്പെടുന്നത്.
എ.െഎ.എ.ഡി.എം.കെയിൽ ലയനത്തിെല തർക്കം പരിഹരിച്ച മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി വിഭാഗവും ഒ. പന്നീർസെൽവവും അടുത്തദിവസം ഇക്കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കുന്നതോടെ ബി.ജെ.പിയുമായുള്ള സഖ്യത്തിനും തുടക്കംകുറിച്ചേക്കും. ഇതിെൻറ ഭാഗമായി ചൊവ്വാഴ്ച ബി.ജെ.പി ദേശീയ പ്രസിഡൻറ് അമിത് ഷാ തമിഴ്നാട്ടിലെത്തുന്നുണ്ട്. നിലവിൽ കേന്ദ്ര മന്ത്രിസഭയിൽ അരുൺ ജെയ്റ്റ്ലി, ഹർഷ് വർധൻ, സ്മൃതി ഇറാനി എന്നിവർ ഒന്നിലേറെ വകുപ്പുകളുടെ ചുമതലയാണ് വഹിക്കുന്നത്. കൂടാതെ, 2019 ലോക്സഭ തെരഞ്ഞെടുപ്പ് മുൻനിർത്തി ചില കേന്ദ്രമന്ത്രിമാരെ സംഘടനയിലേക്ക് തിരിച്ചുകൊണ്ടുപോകാനും സാധ്യതയുണ്ട്.
തെക്കേ ഇന്ത്യയിൽ പാർട്ടിയുടെ മുഖമായിരുന്ന എം. വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായതോടെ അവിടെനിന്ന് പുതിയ നേതാക്കളെ കേന്ദ്ര മന്ത്രിസഭയിൽ പ്രധാനമന്ത്രി ഉൾപ്പെടുത്തിയേക്കും. ഇതിനിടയിലാണ് ബി.ജെ.പി- എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാന മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ എന്നിവരുടെ യോഗം തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുന്നത്. സംസ്ഥാന ഭരണം, രാഷ്ട്രീയ സാഹചര്യം എന്നിവ വിലയിരുത്തുന്ന യോഗത്തിൽ അമിത് ഷായും സംബന്ധിക്കും.
അതേസമയം, അമിത് ഷാ കേന്ദ്ര മന്ത്രിസഭയിലേക്കുണ്ടാവില്ല. തനിക്ക് സംഘടനരംഗത്ത് തന്നെ തുടരാനാണ് താൽപര്യമെന്ന് അദ്ദേഹം മോദിയെയും നേതൃത്വത്തെയും അറിയിച്ചുകഴിഞ്ഞു. ഗുജറാത്ത് നിയമസഭയിൽ കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് രാജ്യസഭയിൽ അംഗമാകാൻ തീരുമാനിച്ചതെന്നും പാർട്ടി പ്രവർത്തന രംഗത്തുതന്നെ തുടരുമെന്നും കഴിഞ്ഞദിവസം മധ്യപ്രദേശിൽ പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ പെങ്കടുക്കവേ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
എ.െഎ.എ.ഡി.എം.കെയുമായി സഖ്യത്തിന് വഴിതെളിയുന്നതോടെ തമിഴ്നാട്ടിലും 2019ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. കേന്ദ്ര മന്ത്രിസഭാംഗത്വം അടക്കമുള്ള വാഗ്ദാനം ഇരു എ.െഎ.ഡി.എം.കെ വിഭാഗങ്ങൾക്കും മുന്നിലുണ്ട്. ഒപ്പം മഹാരാഷ്ട്രയിൽ എൻ.സി.പിയുമായുള്ള സഖ്യസാധ്യതയെ കുറിച്ചും അഭ്യൂഹമുണ്ട്.
രാജ്യസഭ തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ എൻ.സി.പി എം.എൽ.എ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്തുവെന്ന ആക്ഷേപത്തെ തുടർന്ന് കോൺഗ്രസുമായുള്ള ബന്ധത്തിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനുശേഷം സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിൽ എൻ.സി.പി നേതാവ് ശരദ് പവാർ അടക്കം പെങ്കടുത്തില്ല. മഹാരാഷ്ട്രയിൽ സഖ്യകക്ഷിയായ ശിവസേനയുമായുള്ള ബന്ധം നല്ലതല്ലാത്ത സാഹചര്യത്തിൽ എൻ.സി.പി സാധ്യത ബി.ജെ.പി ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, എൻ.സി.പി, ബി.ജെ.പി നേതൃത്വം ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണത്തിനും തയാറായിട്ടില്ല. ശരദ് യാദവ് വിളിച്ച യോഗത്തിൽ തങ്ങളുടെ നേതാക്കൾ പെങ്കടുത്തത് എൻ.സി.പി നേതൃത്വം ചൂണ്ടിക്കാണിക്കുന്നുമുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.