2019ൽ ബി.ജെ.പിയുടെ സീറ്റ്​ കുറയുമെന്ന്​ കേന്ദ്രമന്ത്രി

ന്യൂഡൽഹി: 2019ലെ പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സീറ്റ്​ കുറയുമെന്ന്​ ആർ.പി.​െഎ നേതാവും കേന്ദ്രമന്ത്രിയുമായ രാമദാസ്​ അത്​വാല. ബി.ജെ.പിയുടെ സീറ്റിൽ 30 മുതൽ 40 എണ്ണത്തി​​​​​െൻറ വരെ കുറവുണ്ടാകുമെന്നാണ്​ പ്രവചനം. എങ്കിലും എൻ.ഡി.എ അധികാരം നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു.

പാട്ടീദാർ നേതാവ്​ ഹാർദിക്​ പ​േട്ടലും ബി.ജെ.പിയും തമ്മിലുള്ള പ്രശ്​നം പരിഹരിക്കാൻ ഇടനിലക്കാരനാവാനും തയാറാണെന്ന്​ രാമദാസ്​ അത്​വാല വ്യക്​തമാക്കി. പാട്ടീദാർ പ്രശ്​നം പരിഹരിച്ചില്ലെങ്കിൽ ബി.ജെ.പിക്ക്​ അത്​ രണ്ട്​ മുതൽ മൂന്ന്​ ലോക്​സഭ സീറ്റുകൾ നഷ്​ടമാക്കുന്നതിന്​ ഇടയാക്കും. പ്രശ്​നപരിഹാരത്തിനായി ഹാർദിക്​ പ​േട്ടലുമായി ഫോണിൽ സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പാട്ടീദാർ പ്രശ്​നം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച ചെയ്​തിട്ടുണ്ട്​. എൻ.ഡി.എയിലെ മറ്റ്​ പാർട്ടികളുമായി ഇക്കാര്യത്തിൽ ആശയവിനിമയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Union Minister Athawale Says NDA Will Win 2019, But Makes Worrying Prediction for BJP-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.