ഭുവനേശ്വര്‍: കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാെൻറ സഹോദരെൻറ കമ്പനിയില്‍ വിജിലന്‍സ് റെയ്ഡ്. വിജിലൻസിെൻറ അഴിമതി വിരുദ്ധവിങ്ങാണ് റെയ്ഡ് നടത്തിയത്. കരിഞ്ചന്ത വിൽപ്പന വ്യാപകമായതിനെ തുടർന്ന് പെട്രോൾ പമ്പുകളിലും പാചകവാതക ഏജൻസികളിലുമാണ് റെയ്ഡ് നടത്തിയത്. ഇതിൽ ഒന്ന് മന്ത്രിയുടെ സഹോദരെൻറ സ്ഥാപനമാണ്.
കൊരാപുട്,നവരംഗ്പുര്‍, പുരി, ഭുവനേശ്വര്‍, ബെർഹാംപുര്‍,ബാൽസോര്‍, സാമ്പാൽപൂര്‍, ബര്‍ഗ, അംഗുല, കട്ടക് തുടങ്ങിയ സ്ഥലങ്ങളിൽ ശനിയാഴ്ചയാണ് വിജിലന്‍സ് പരിശോധന നടത്തിയത്.
വിജിലൻസ് ഉദ്യോഗസ്ഥർക്കൊപ്പം സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. അന്വേഷണത്തില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതായും വിജിലൻസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.