ഗുവാഹത്തി: കേന്ദ്രറെയിൽവേ സഹമന്ത്രി രജേൻ ഗോഹിനെതിരെ പീഡനക്കേസ്. അസം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന 24കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് നാഗോൺ ജില്ലാ പൊലീസ് അറിയിച്ചു.
ആഗസ്റ്റ് രണ്ടിനാണ് നാഗോൺ പൊലീസിന് യുവതി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയായണെന്നും ഡെപ്യൂട്ടി പൊലീസ് സുപ്രണ്ട് സബിത ദാസ് പറഞ്ഞു. നിയമം അനുശാസിക്കുന്നു നടപടികൾ കേസിൽ ഉണ്ടാവുമെന്നും അവർ പറഞ്ഞു. എന്നാൽ, ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ അവർ വിസമ്മതിച്ചു.
1991 മുതൽ ബി.ജെ.പിയുടെ ഭാഗമാണ് രജേൻ ഗോഹ്. 2016 ജൂലൈ അഞ്ചിനാണ് അദ്ദേഹം കേന്ദ്രമന്ത്രിഅതേ സമയം കേസിനെക്കുറിച്ച് പ്രതികരിക്കാൻ മന്ത്രിയുടെ ഭാര്യ തയാറായില്ല. മന്ത്രി വീട്ടിലില്ലെന്നും ഇപ്പോൾ പ്രതികരിക്കാനാവില്ലെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.