ന്യൂഡൽഹി: ബീഫ് കഴിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ഗോരക്ഷയുടെ പേരിൽ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ തെൻറ റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതൃത്വത്തിൽ തെരുവിലിറങ്ങുമെന്നും കേന്ദ്ര സാമൂഹിക ക്ഷേമ സഹമന്ത്രി രാംദാസ് അത്താവലെ പറഞ്ഞു. എന്താണ് കഴിക്കേണ്ടതെന്ന് തീരുമാനിക്കാൻ ഒാരോ പൗരനും സ്വാതന്ത്ര്യമുണ്ട്. ബീഫ് കഴിക്കണമെന്ന ആഗ്രഹം വ്യക്തിസ്വാതന്ത്ര്യത്തിെൻറ ഭാഗമാണ്. ഗോരക്ഷയുടെ പേരിൽ വ്യാപക അക്രമങ്ങളാണ് നടക്കുന്നത്. വാഹനങ്ങൾ തടയുകയും ജനങ്ങളെ മർദിക്കുകയും ചെയ്യുന്നു. നിരപരാധികൾക്ക് ജീവൻപോലും നഷ്ടമായി. ഇത് നീതീകരിക്കാനാവില്ല. ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് നാഗ്പുരിൽ ഒരാളെ കൊന്ന സംഭവത്തിൽ അപലപിക്കുന്നു. ആട്ടിറച്ചിക്ക് വില കൂടിയ സാഹചര്യത്തിൽ കൂടുതൽ ആളുകൾ ആശ്രയിക്കുന്നത് ബീഫിനെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ചീത്തയാക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാവാം പശുവിെൻറ പേരിലുള്ള അക്രമങ്ങളെന്നും അത്താവലെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.