ന്യൂഡൽഹി: ഇന്ധനവില കുതിച്ചുയരുേമ്പാൾ എക്സൈസ് തീരുവ കുറച്ച് ജനങ്ങൾക്ക് ആശ്വാസം പകരണമെന്ന മുറവിളിയോട് മുഖംതിരിച്ച് സർക്കാർ. ബുധനാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭ യോഗത്തിൽ തീരുമാനമൊന്നും എടുത്തില്ല. എന്നുമാത്രമല്ല, അടിസ്ഥാനസൗകര്യ വികസനത്തിന് നികുതിവരുമാനം വേണമെന്നാണ് മന്ത്രിസഭയോഗത്തിനു ശേഷം നിയമമന്ത്രി രവിശങ്കർ പ്രസാദ് പ്രതികരിച്ചത്. പെട്രോളിനും ഡീസലിനുമുള്ള തീരുവ കുറക്കുന്നതിന് സർക്കാറിനുള്ള വിമുഖത മുമ്പും പ്രകടമായിരുന്നു. റോഡും പാലവുമൊക്കെ നിർമിക്കാൻ നികുതി വരുമാനം വേണമെന്നും വാഹന ഉടമകൾക്ക് അതിനു ശേഷിയുണ്ടെന്നും വിശദീകരിച്ച് മന്ത്രി അൽഫോൻസ് കണ്ണന്താനവും മറ്റും വിവാദമുയർത്തുകയും ചെയ്തു.
കർണാടക തെരഞ്ഞെടുപ്പിെൻറ ഘട്ടത്തിൽ ജനരോഷം തടയാൻ 19 ദിവസം ഇന്ധനവില പിടിച്ചുനിർത്തിയ കേന്ദ്രസർക്കാർ ഇേപ്പാൾ കൈയൊഴിഞ്ഞ മട്ടാണ്. അന്താരാഷ്ട്രതലത്തിൽ അസംസ്കൃത എണ്ണ വില ഉയരുന്നതിനാൽ പെട്രോൾ, ഡീസൽ വില കൂട്ടുകയല്ലാതെ മാർഗമില്ലെന്നാണ് പെട്രോളിയം കമ്പനികൾ വിശദീകരിക്കുന്നത്. ഇന്ധനവില വർധനയുടെ കാര്യത്തിൽ ദീർഘകാല കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിന് ചർച്ചകൾ നടക്കുകയാണെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. തുടർച്ചയായി ഉണ്ടാകുന്ന വിലവർധന ആശങ്കജനകമാണ്. രാജ്യാന്തര വിലമാറ്റത്തിന് അനുസൃതമായി ഇന്ധനവിലയിൽ മാറ്റം വരുത്താൻ പെട്രോളിയം കമ്പനികൾക്ക് അനുവാദമുണ്ട്. സർക്കാറിനാകെട്ട, വികസന പ്രവർത്തനങ്ങൾക്ക് പണം ആവശ്യവുമാണ്. ഇതെല്ലാം മുൻനിർത്തിയുള്ള തീരുമാനമാണ് ഉണ്ടാകേണ്ടത് -അദ്ദേഹം കൂട്ടിച്ചേർത്തു.
താൽക്കാലിക ക്രമീകരണത്തിനു പകരം വിലനിർണയ സംവിധാനത്തിൽ മാറ്റം കൊണ്ടുവന്നേക്കാമെന്ന സൂചനയാണ് മന്ത്രി ഇതിലൂടെ നൽകുന്നത്. ഇതിനിടയിൽ പെട്രോൾ, ഡീസൽ വില ബുധനാഴ്ചയും വർധിച്ചു. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 85 രൂപയായി. 2014 നവംബറിനും 2016 ജനുവരിക്കുമിടയിൽ പെട്രോളിന് 11.77 രൂപയാണ് കേന്ദ്രസർക്കാർ എക്സൈസ് തീരുവ കൂട്ടിയത്. ഡീസലിെൻറ കാര്യത്തിൽ വർധന 13.47 രൂപയാണ്. അതുവഴി 2016-17ൽ എക്സൈസ് വരുമാനം ഇരട്ടിപ്പിച്ച് 2.42 ലക്ഷം കോടി രൂപയാക്കാൻ സർക്കാറിന് സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.