ഗിനിയയിൽ പിടിയിലായവരെ തിരികെയെത്തിക്കാൻ ശ്രമം തുടരുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി

ന്യൂഡൽഹി: ഗിനിയയില്‍ നാവികസേനയുടെ പിടിയിലായ മലയാളികള്‍ ഉള്‍പ്പെടെയുള്ള 26 അംഗ സംഘത്തെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ശ്രമം തുടരുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. വിദേശകാര്യ മന്ത്രാലയവും എംബസിയും ചർച്ചകൾ തുടരുകയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

പിടികൂടിയവരെ നൈജീരിയക്ക് കൈമാറാനുള്ള നീക്കം തടയാൻ നൈജീരിയൻ സർക്കാരുമായും ചർച്ച നടത്തിയെന്നും ഗിനിയയിൽ നിന്ന് നേരിട്ട് നാട്ടിലെത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

നോര്‍വേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പല്‍ ആഗസ്റ്റ് എട്ടിനാണ് ഗിനിയയിൽ വച്ച് നൈജീരിയയുടെ നിർദേശപ്രകാരം കസ്റ്റഡിയിലെടുത്തത്. കൊല്ലത്ത് സ്ത്രീധനപീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്തും തടവിലായവരുടെ കൂട്ടത്തിലുണ്ട്.

Tags:    
News Summary - Union Minister said that efforts are being made to bring back those trapped in Guinea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.