ന്യൂഡൽഹി: കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി പാർട്ട്ടൈം രാഷ്ട്രീയക്കാരനാണെന്ന വിമർശനവുമായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. ഗൗരവത്തോടെ വിഷയങ്ങളെ സമീപിക്കുന്ന രാഷ്ട്രീയക്കാരനല്ല രാഹുൽ ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു കേന്ദ്രമന്ത്രിയുടെ വിമർശനം.
ഇത് ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട്. രാഹുൽ ഗാന്ധി രാഷ്ട്രീയത്തെ ഗൗരവമായി കാണുന്നില്ല. കോൺഗ്രസ് എം.പിക്ക് ചരിത്രവും ഭാവിയും അറിയില്ല. ഇന്ത്യ ആഗോള ശക്തിയായി ഉയർന്ന് വരികയാണ്. അതിൽ എല്ലാ ഇന്ത്യക്കാരനും അഭിമാനിക്കുന്നുണ്ടെന്നും ജോഷി പറഞ്ഞു.
ചൈനക്കെതിരായ ഇന്ത്യയുടെ നിലപാടിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. 56 ഇഞ്ച് ചൈനയെ ഭയപ്പെടുകയാണെന്നായിരുന്നു രാഹുലിന്‍റെ വിമർശനം. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് രാഹുൽ വിമർശനം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ കേന്ദ്രമന്ത്രിയുടെ മറുപടിയെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.