പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ഏഴ് ദിവസത്തിനകം നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി

സൗത്ത് പർഗാന: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം (സി.​എ.​എ) ഏഴ് ദിവസത്തിനകം രാജ്യത്ത് നടപ്പാക്കുമെന്ന് പശ്ചിമ ബംഗാൾ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ ശാന്തനു ഠാക്കൂർ. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനയിൽ ബി.ജെ.പി സംഘടിപ്പിച്ച റാലിയിലാണ് കേന്ദ്ര മന്ത്രി പ്രഖ്യാപനം നടത്തിയത്.

പശ്ചിമ ബംഗാൾ അടക്കം രാജ്യത്തൊട്ടാകെ ദേശീയ പൗരത്വ നിയമം ഏഴ് ദിവസത്തിനകം നടപ്പാക്കുമെന്ന് ഉറപ്പ് നൽകുന്നു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജി അഭയാർഥികളായ സഹോദരങ്ങളെ പലപ്പോഴും തെറ്റിദ്ധരിപ്പിക്കുകയാണ്. ദേശീയ പൗരത്വ നിയമം എന്നത് രാജ്യത്തെ നിയമമാണ്, ആർക്കും അത് തടയാനാവില്ല. എല്ലാവർക്കും പൗരത്വം ലഭിക്കാൻ പോകുന്നു. ബി.ജെ.പിയുടെ പ്രതിബദ്ധതയാണിതെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

രാ​ജ്യ​ത്ത് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പാ​ക്കു​മെ​ന്നും ആ​ർ​ക്കും അ​ത് ത​ട​യാ​നാ​കി​ല്ലെ​ന്നും കേന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ കഴിഞ്ഞ വർഷം വ്യക്തമാക്കിയിരിന്നു. ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി പൗ​ര​ത്വ വി​ഷ​യ​ത്തി​ൽ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ്. നി​യ​മം ന​ട​പ്പാ​ക്കാ​ൻ ബി.​ജെ.​പി പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Union Minister Shantanu Thakur Claims Nationwide CAA Implementation Within 7 Days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.