കേന്ദ്രമന്ത്രി സുരേഷ്​ അൻഗാദിക്ക്​ കോവിഡ്​

ന്യൂഡൽഹി: കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ്​ അൻഗാദിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. രോഗവിവരം ട്വിറ്ററിലൂടെ ​അദ്ദേഹം തന്നെ പങ്കുവെക്കുകയായിരുന്നു.

മറ്റു ശാരീരിക അസ്വസ്​ഥതകൾ ഇല്ലെന്നും ഡോക്​ടർമാരുടെ നി​ർദേശ പ്രകാരം നിരീക്ഷണത്തിൽ കഴിയുകയാണെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ കഴിയണ​മെന്നും കോവിഡ്​ പരിശോധനക്ക്​ വിധേയമാകണമെന്നും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - Union Minister Suresh Angadi Tests Covid Positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.