ഭോപ്പാൽ: മധ്യപ്രദേശിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയുടെ മകൻ കൊലപാതക ശ്രമത്തിന് അറസ്റ ്റിൽ. കേന്ദ്രമന്ത്രി പ്രഹ്ളാദ് സിങ് പട്ടേലിൻെറ മകൻ പ്രബൽ പട്ടേൽ(26) ആണ് ചൊവ്വാഴ്ച അറസ്റ്റിലായത്. പ്രഹ ്ളാദ് സിങ് പട്ടേലിൻെറ അനന്തിരവനും ശിവരാജ് സിങ് ചൗഹാൻ മന്ത്രിസഭയിലെ ബി.ജെ.പി മന്ത്രി ജലംസിങ് പട്ടേലിൻെ റ മകനുമായ മോനു പട്ടേലും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കേസിൽ ഏഴ് പേർ ഇതിനകം പൊലീസിൻെറ വലയിലായിട്ടുണ്ട്.
മധ്യപ്രദേശിലെ ഗോട്ടഗോൺ നർസിങ്പൂർ ജില്ലയിൽ തിങ്കളാഴ്ച അർധ രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ട് പേർ കേന്ദ്രമന്ത്രിയുടെ മകനും കൂട്ടാളികളുമായി തർക്കത്തിൽ ഏർപ്പെട്ടതോടെയാണ് സംഘർഷം തുടങ്ങിയത്. തുടർന്ന് പ്രബൽ പട്ടേലും സംഘവും ഈ രണ്ടു പേരെയും ആക്രമിക്കുകയും അവരേയും കൊണ്ട് ഹോം ഗാർഡ് ഈശ്വർ റായുടെ വീട്ടിലേക്ക് പോവുകയും ചെയ്തു.
അവിടെ വെച്ച് ഈശ്വർ റായുടെ മകനുമായി ഇവർ സംഘർഷത്തിലേർപ്പെട്ടു. ഇത് ചെറുക്കാൻ വന്ന ഈശ്വർ റായിയേയും സംഘം ആക്രമിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഈശ്വർ റായ് ആശുപത്രിയിൽ ചികിത്സയിലാണ്.
മന്ത്രി പുത്രൻമാർ ഉൾപ്പെട്ട ആക്രമണം അനധികൃത മണലൂറ്റലുമായി ബന്ധപ്പെട്ടതാണെന്ന് കോൺഗ്രസ് വക്താവ് നരേന്ദ്ര സിങ് സലൂജ ആരോപിച്ചു. ഹോം ഗാർഡിനെ ആക്രമിച്ചതും നർമദ നദിയിൽ നിന്നുള്ള അനധികൃത മണലൂറ്റലും തമ്മിൽ ബന്ധമുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.