ലഖിംപൂർ ഖേരി കർഷക കൊലക്ക്​ പിന്നിൽ അജയ്​ മി​ശ്ര, ഉടൻ മന്ത്രികസേരയിൽനിന്ന്​ പുറത്താക്കണം -യു.പി ബി.ജെ.പി നേതാവ്​

ലഖ്​നോ: ഉത്തർപ്രദേശ്​ ലഖിംപൂർ ഖേരിയിലെ കർഷക കൊലക്ക്​ പിന്നിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്​ മിശ്രയാണെന്ന്​ ബി.ജെ.പി നേതാവ്​ രാം ഇഖ്​ബാൽ സിങ്​. കേന്ദ്രമന്ത്രി സ്​ഥാനത്തുനിന്ന്​ അജയ്​ മിശ്രയെ പുറത്താക്കണമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദിയോട്​ അഭ്യർഥിക്കുകയും ചെയ്​തു ബി.ജെ.പി നേതാവ്​​.

മന്ത്രിയെ പുറത്താക്കാത്തതുമായി ബന്ധപ്പെട്ട്​ പ്രധാനമന്ത്രിക്കെതിരെയും ചോദ്യങ്ങൾ ഉയരുന്നുണ്ടെന്ന്​ രാം പറഞ്ഞു. ലഖിംപൂർ ഖേരി അതിക്രമത്തിന്​ പിന്നിൽ മിശ്രയാണ്​. അദ്ദേഹത്തിന്‍റെ ഭീഷണി പ്രസ്​താവന ഇന്ധനത്തിൽ തീ ചേർക്കുന്നതുപോലെയായെന്നും സിങ്​ ആരോപിച്ചു.

'അദ്ദേഹം തീർച്ചയായും കർഷകരോട്​ മാപ്പ്​ ചോദിക്കണം. എന്നാൽ മകനെ സംരക്ഷിക്കാനായിരുന്നു മിശ്രയുടെ ശ്രമം. ഇതുവരെ ഖേദം പ്രകടിപ്പിക്കാൻ അദ്ദേഹം തയാറായില്ല. ഈ സംഭവം മാനവികതക്ക്​ മങ്ങലേൽപ്പിക്കുന്നു' -സിങ്​ പറഞ്ഞു. യു.പിയിലെ ബി.ജെ.പി സംസ്​ഥാന എക്​സിക്യൂട്ടീവ്​ അംഗമാണ്​ സിങ്​.

'​അദ്ദേഹത്തിന്‍റെ മകൻ കർഷകരെ കാർ കയറ്റികൊന്നു. സുപ്രീംകോടതിയുടെ നിർദേശം വന്നതിന്​ ശേഷം മാത്രമായിരുന്നു ആശിഷ്​ മിശ്രയുടെ അറസ്റ്റ്​. പക്ഷേ അജയ്​ മിശ്ര ഇപ്പോഴും മന്ത്രികസേരയിൽ തുടരുന്നു. ഈ സാഹചര്യത്തിൽ പ്രധാനമ​ന്ത്രി ​നരേന്ദ്രമോദി ഉടൻ തന്നെ അദ്ദേഹത്തെ പുറത്താക്കണം -​സിങ്​ പറഞ്ഞു.

ലഖിംപൂർ ഖേരി സംഭവവും ഗൊരഖ്​പൂരിലെ ബിസിനസുകാരന്‍റെ കൊലപാതകവും ബി.ജെ.പി സർക്കാറിന്​ മങ്ങലേൽപ്പിച്ചു. ലഖിംപൂർ സംഭവത്തിൽ ബി.ജെ.പി പ്രവർത്തകരും മരിച്ചിരുന്നു. അവരെയും സർക്കാറുകൾ പരിഗണിക്കണം -സിങ്​ പറഞ്ഞു.

'ഈ സംഭവത്തിൽ സർക്കാരിന്‍റെ അലംഭാവം കാരണം സംസ്​ഥാനത്തെ മുഴുവൻ ബി.ജെ.പി പ്രവർത്തകരും രോഷാകുലരാണ്​. കർഷകരെപ്പോലെതന്നെ കൊല്ലപ്പെട്ട പ്രവർത്തകർക്കും സർക്കാർ ധനസഹായം പ്രഖ്യാപിക്കുകയും ബന്ധുക്കൾക്ക്​ ജോലി നൽകുകയും വേണം' -സിങ്ങ്​ ആവശ്യപ്പെട്ടു.

Tags:    
News Summary - Union MoS Ajay Misra of being behind Lakhimpur Kheri violence BJP Leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.