നരേന്ദ്രഭായിയെ പോലെയല്ല, താനൊരു മനുഷ്യനാണെന്ന്​ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ട്വിറ്ററിൽ തനിക്കു പറ്റിയ അമളിയെ കളിയാക്കിയ ബി.ജെ.പി പ്രവർത്തകർക്ക്​ ശക്തമായ മറുപടിയുമായി കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. സുഹൃത്തുക്കളെ, നരേന്ദ്രമോദിയെ പോലെയല്ല, താനൊരു മനുഷ്യനാണെന്നായിരുന്നു രാഹുലി​​െൻറ മറുപടി ട്വീറ്റ്​. ‘‘ ബി.ജെ.പി സൃഹൃത്തുക്കളെ. ഞാൻ നരേന്ദ്രഭായിയെ പോലെയല്ല, മനുഷ്യനാണ്​. ജീവിതത്തി​നെ കൂടുതൽ രസകരമാക്കുന്നത്​ നമുക്ക്​ പറ്റുന്ന ചെറിയ അമളികളാണ്​. തെറ്റ്​ ചൂണ്ടിക്കാണിച്ചതിന്​ നന്ദിയുണ്ട്​. അത്​ തുടർന്നും ചെയ്യുക. തെറ്റു ചൂണ്ടികാണിക്കുന്നത്​ ത​​െൻറ വ്യക്തിത്വം മെച്ചപ്പെടുത്തുന്നതിന്​ സഹായകമാണ്​’’^ രാഹുൽ ട്വീറ്റ്​ ചെയ്​തു. 
കോൺഗ്രസി​​െൻറ ​ ‘ഒരു ദിവസം ഒരു ചോദ്യം’ എന്ന സോഷ്യൽ മീഡിയ പ്രചരണപാരിപാടിയുടെ ഭാഗമായി ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​ത ചോദ്യത്തിനൊപ്പം ​കൊടുത്ത വിലവിവരപട്ടികയാണ്​ അബദ്ധമായത്​. 

2014 മുതൽ തുടർച്ചയായ മൂന്നുവർഷം ഗുജറാത്തിൽ  ഭക്ഷ്യസാധനങ്ങൾക്കും പാചക വാതകത്തിനും ഇന്ധനത്തിനുമുണ്ടായ വിലവർധനവായിരുന്നു രാഹുലി​​െൻറ വിഷയം. ഗുജറാത്തിൽ സമ്പർക്കുവേണ്ടിയാണോ ബി.ജെ.പി സർക്കാർ എന്നായിരുന്നു ചോദ്യം. എന്നാൽ ചോദ്യത്തിനൊപ്പം നൽകിയ പട്ടികയിൽ വിലകയറ്റത്തി​​െൻറ ശതമാനം കാണിച്ചത്​ തെറ്റായിരുന്നു. ശതമാനം കണക്കാക്കുക100 ശതമാനത്തിലായിരിക്കെ രാഹുലി​​െൻറ പട്ടികയിൽ 179 ശതമാനം,177 ശതമാനം എന്നിങ്ങനെയാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​. ഇതിനെതിരെ ബി.ജെ.പി പ്രവർത്തകർ  ട്വീറ്റുകളും റീട്വീറ്റുകളുമായി രാഹുലിനെ പരിഹസിക്കുകയായിരുന്നു. ട്വീറ്റ്​ പിൻവലിച്ച്​ ശരിയായ ചോദ്യം പോസ്​റ്റ്​ ചെയ്​ത ശേഷമാണ്​ ബി.ജെ.പിക്കാർക്കുള്ള മറുപടിയുമായി രാഹുൽ എത്തിയത്​.      

Tags:    
News Summary - Unlike Narendrabhai, "I'm Human," Quips Rahul Gandhi- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.