ന്യൂഡൽഹി: ലോക്ഡൗൺ ഇളവുകളുടെ മുന്നാംഘട്ട മാർഗനിർദേശം കേന്ദ്രസർക്കാർ പുറത്തിറക്കി. ആഗസ്റ്റ് ഒന്ന് മുതൽ നിലവിൽ വരുന്ന മൂന്നാംഘട്ട ഇളവുകളിൽ രാത്രികാല കർഫ്യു ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, സ്കൂളുകളും കോളജുകളും ആഗസ്റ്റ് 31 വരെ തുറക്കില്ല. ആഗസ്റ്റ് അഞ്ച് മുതൽ ജിംനേഷ്യങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാം.
മെട്രോ റെയിൽ, സിനിമ തിയറ്ററുകൾ, പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവക്ക് മൂന്നാംഘട്ടത്തിലും ഇളവില്ല. പൊതുപരിപാടികൾക്കുള്ള വിലക്ക് തുടരും. അതേസമയം, പ്രൊട്ടോകോൾ പാലിച്ച് സ്വാതന്ത്ര്യദിനാഘോഷം നടത്താൻ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്. കണ്ടൈൻമെൻറ് സോണുകളിലെ കർശന നിയന്ത്രണങ്ങൾ ആഗസ്റ്റ് 31 വരെ തുടരും.
വന്ദേഭാരത് മിഷന് കീഴിലുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ അനുവദിക്കും. ഘട്ടം ഘട്ടമായി മറ്റ് അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കുമെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.