ഉന്നാവ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് ബി.ജെ.പി എം.എൽ.എയാണെന്ന് സി.ബി.ഐ

ഉന്നാവോ: പെൺകുട്ടിയെ ബി.ജെ.പി എം.എൽ.എ മാനഭംഗപ്പെടുത്തിയെന്ന്​ സി.ബി.​െഎന്യൂഡൽഹി: ഉത്തർപ്രദേശിലെ ഉന്നാവോയിൽ പെൺകുട്ടിയെ ബി.ജെ.പി എം.എൽ.എ കുൽദീപ്​ സെനറഗർ മാനഭംഗപ്പെടുത്തിയ സംഭവത്തിൽ കേസ്​ അന്വേഷിക്കുന്ന സി.ബി.​െഎക്ക്​ തെളിവ്​ ലഭിച്ചതായി റിപ്പോർട്ട്​. എം.എൽ.എക്കെതിരെ പെൺകുട്ടി ഉന്നയിച്ച ആരോപണങ്ങൾ അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്​ഥാത്തിൽ ശരിവെക്കുന്നതാണെന്ന്​ സി.ബി.​െഎ കണ്ടെത്തി.

സംഭവത്തിൽ സി.ബി.​െഎ കുറ്റപത്രം ഉടൻ സമ​ർപ്പിച്ചേക്കും. 14 ​േപരെയാണ്​ സി.ബി.​െഎ കസ്​റ്റിയിലെടുത്ത്​ ചോദ്യം ചെയ്​തത്​. കേസ്​ ആദ്യം അന്വേഷിച്ചിരുന്ന പൊലീസ്​ ഗുരുതര വീഴ്​ചകളാണ്​ വരുത്തിയത്​. ജൂൺ 20 ന്​ പെൺകുട്ടി പരാതി നൽകിയെങ്കിലും എഫ്​.​െഎ.ആറിൽ എം.എൽ.എക്കും സഹായിക്കുമെതിരെയു​ള്ള ​​െമാഴി  രേഖപ്പെടുത്താൻ ചെയ്യാൻ പൊലീസ്​ തയാറായില്ല. കൂടാതെ,പെൺകുട്ടിയുടെ വൈദ്യ പരിശോധ ​െപാലീസ്​ ബോധപൂർവം വൈകിപ്പിച്ചിതായും സി.ബി.​െഎ പറയുന്നു​. കഴിഞ്ഞ വർഷം ജൂൺ നാലിന്​ മഖി ഗ്രാമത്തിലുള്ള എം.എൽ.എയുടെ വസതിയിൽ വെച്ചാണ്​ പെൺകുട്ടിയെ മാനഭംഗത്തിന്​ ഇരയാക്കിയത്​. ഇൗ സമയം അദ്ദേഹത്തി​​​െൻറ സഹായി ശശി സിങ്​ വീടിന്​ പുറത്തു കാവൽ നിന്നു.

ജൂൺ 11 മുതൽ 19വരെ ശശി സിങ്ങും മറ്റു മൂന്നുപേരും ചേർന്ന്​ ​പെൺകുട്ടിയെ പീഡിപ്പിച്ചു. ജോലി വാഗ്​ദാനം ചെയ്​താണ്​ പെൺകുട്ടിയെ എം.എൽ.എയുടെ വീട്ടിലെത്തിച്ചതെന്നും അന്വേഷണ സംഘം പറയുന്നു.യു.പി​ മുഖ്യമന്ത്രി യോഗി ആദിത്യനാഥി​​​െൻറ വസതിക്​ സമീപം യുവതിയും കുടുംബവും ആത്മഹത്യ ​ശ്രമം നടത്തി​യതോടെയാണ്​ സംഭവം പുറംലോകമറിഞ്ഞത്​. പൊലീസ്​ പെൺകുട്ടിയുടെ പിതാവിനെ കസ്​റ്റഡയിലെടുക്കുകയും മർദനത്തെതുടർന്ന്​ കൊല്ലപ്പെടുകയും ചെയ്​തിരുന്നു. രാജ്യ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ്​ ​അന്വേഷണം സി.ബി.​െഎക്ക്​ കൈമാറിയത്​. 

Tags:    
News Summary - Unnao rape case: CBI confirms Sengar's role, victim demands death penalty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.