ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഉന്നാവിൽ നടന്ന കൂട്ടബലാത്സംഗ കേസിൽ ബി.ജെ.പി എം.എൽ.എയെ പ്രതി ചേർത്ത് സി.ബി.െഎ കുറ്റപത്രം സമർപ്പിച്ചു. കുൽദീപ് സിങ് സെൻഗാർ എം.എൽ.എയെയാണ് സി.ബി.െഎ കേസിൽ പ്രതി ചേർത്തത്. 15കാരിയായ പെൺകുട്ടി കഴിഞ്ഞ ഏപ്രിലിൽ ബന്ധുവുമൊത്ത് ജോലി സംബന്ധമായ കാര്യത്തിന് എം.എൽ.എയെ സന്ദർശിക്കാനായി വസതിയിലെത്തിയപ്പോൾ എം.എൽ.എ ബലാത്സംഗം ചെയ്തെന്നാണ് കേസ്.
ഉന്നാവ് ബലാത്സംഗ കേസിലെ പെൺകുട്ടിയുടെ പിതാവിനെ വധിച്ചതിന് സെൻഗാറിെൻറ സഹോദരൻ ഉൾപ്പെടെയുള്ള അഞ്ച് പേർക്കെതിരെ സി.ബി.െഎ ആദ്യ കുറ്റപത്രം സമർപ്പിച്ചിരുന്നു. കുൽദീപ് സിങ്ങിെൻറ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി നീതി തേടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ വീടിനുമുന്നിൽ ആത്മാഹൂതി ശ്രമം നടത്തിയിരുന്നു. ഇതേ തുടർന്ന് എം.എൽ.എയെ നേരത്തെ സി.ബി.െഎ അറസ്റ്റ് ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവിെന എം.എൽ.എയുടെ അനുയായികൾ മർദ്ദിക്കുകയുണ്ടായി. ഗുരുതരമായി പരിക്കേറ്റ ഇയാൾ പിന്നീട് പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചു. ഇത് വൻ വിവാദത്തിനിടയാക്കിയിരുന്നു. കേസിലെ എല്ലാ പ്രതികളും ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. കുട്ടിയുടെ പിതാവിനെ മർദ്ദിക്കാൻ തനിക്ക് എം.എൽ.എയുടെ നിർദ്ദേശമുണ്ടായിരുന്നെന്ന് അറസ്റ്റിലായ മഖി പൊലീസ് സ്റ്റേഷൻ ഒാഫിസർ കെ.പി. സിങ്ങിെൻറ വെളിപ്പെടുത്തൽ പുറത്തു വന്നിരുന്നു. എം.എൽ.എയുടെ സഹോദരൻ അതുൽ സിങ് സെൻഗർ കുട്ടിയുടെ പിതാവിനെ സ്റ്റേഷനിൽ വെച്ച് മർദിച്ച ദിവസം തന്നെയാണ് തനിക്കും മർദനത്തിന് അദ്ദേഹം നിർദേശം നൽകിയതെന്നാണ് കേസ് അന്വേഷിക്കുന്ന സി.ബി.െഎ ഉദ്യോഗസ്ഥരോട് സ്റ്റേഷൻ ഒാഫിസർ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.