ന്യൂഡൽഹി: തിങ്കളാഴ്ച ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ച ഉന്നാവ് ബലാത്സംഗ കേസിലെ ഇരയുടെ നില അതി ഗുരുതരം. ആശുപത്രിയിലെ ട്രോമ കേന്ദ്രത്തിലുള്ള കുട്ടി ജീവൻരക്ഷ സംവിധാനത്തിെൻറ സഹായത്തോടെയാണ് കഴിയുന്നതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ നിരീക്ഷണത്തിലും പരിചരണത്തിലുമാണ് കുട്ടിയുള്ളതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
അതിനിടെ, ഇരയെ െകാലപ്പെടുത്താൻ ശ്രമിച്ച വാഹനാപകടത്തിൽപെട്ട് ഗുരുതര പരിക്കേറ്റ അഭിഭാഷകനെയും ചൊവ്വാഴ്ച ലഖ്നോവിൽനിന്ന് വിമാന മാർഗം എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം വെൻറിലേറ്ററിൽ അല്ലെങ്കിലും ഇപ്പോഴും അബോധാവസ്ഥയിലാണെന്ന് അധികൃതർ പറഞ്ഞു. സുപ്രീംകോടതി നിർദേശപ്രകാരമാണ് ഇരുവരെയും ലഖ്നോവിലെ കിങ് ജോർജ്സ് മെഡിക്കൽ യൂനിവേഴ്സിറ്റിയിൽനിന്ന് വിമാനമാർഗം എയിംസിലേക്ക് മാറ്റിയത്. ഇരയുടെയും ബന്ധുക്കളുടെയും സാക്ഷികളുടെയും സുരക്ഷ സംവിധാനത്തെക്കുറിച്ച് സി.ബി.ഐയോട് ഡൽഹി കോടതി റിപ്പോർട്ട് തേടി.
തിങ്കളാഴ്ച വിദഗ്ധ ചികിത്സക്ക് ഡൽഹിയിലേക്ക് കൊണ്ടുവന്ന ഇരയെ അനുഗമിച്ച ബന്ധുക്കൾക്ക് ഏർപ്പെടുത്തിയ സുരക്ഷ സംബന്ധിച്ചും ജില്ല ജഡ്ജി ധർമേഷ് ശർമ റിപ്പോർട്ട് ആവശ്യപ്പെട്ടു.ജൂലൈ 28ന് ഉത്തർപ്രദേശിലെ റായ്ബറേലിയിലാണ് ബലാത്സംഗ കേസിലെ ഇരയും ബന്ധുക്കളും അഭിഭാഷകനും ദുരൂഹ സാഹചര്യത്തിൽ അപകടത്തിൽപെട്ടത്. രണ്ടു ബന്ധുക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.ഐ, കുൽദീപ് സിങ് സെങ്കാർ എം.എൽ.എ ഉൾപ്പെടെ 10 പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.