ന്യൂഡൽഹി: ഉന്നാവ് വാഹനാപകടത്തിൽ സി.ബി.െഎ, ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെങ്കാർ ഉ ൾപ്പെടെ 10 പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. സി.ബി.െഎ ലഖ്്നോ യൂനിറ്റ് സം ഘം അപകടംനടന്ന റായ്ബറേലിയിലെ ഗുരുബക്ഷ്ഗഞ്ച് സന്ദർശിച്ചു. അപകട സ്ഥലത്തെ പെ ാലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയും കണ്ടു. യു.പി പൊലീസിൽനിന്ന് കേസ് ഏറ്റെടുത്ത സി.ബി.െഎ, എഫ്.െഎ.ആർ വീണ്ടും രജിസ്റ്റർ ചെയ്യുകയായിരുന്നു. യു.പി സർക്കാറിെൻറ ശിപാ ർശയെ തുടർന്ന് ചൊവ്വാഴ്ചയാണ് കേന്ദ്രം അന്വേഷണം സി.ബി.െഎക്ക് കൈമാറിയത്. റായ്ബറേലി ജയിലിലുള്ള അമ്മാവനെ കാണാൻ പോവുകയായിരുന്ന ഉന്നാവ് ബലാത്സംഗകേസ് ഇരയായ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിൽ അമിതവേഗത്തിലെത്തിയ ട്രക്ക് ഇടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ 19കാരിയായ പെൺകുട്ടിയും അഭിഭാഷകനും ലഖ്നോവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച ഉച്ചക്ക് നടന്ന അപകടത്തിൽ പെൺകുട്ടിയുടെ പിതാവിെൻറ സഹോദരിയും മാതാവിെൻറ സഹോദരിയും മരിച്ചിരുന്നു. ജയിലിലുള്ള അമ്മാവെൻറ പരാതിയിലാണ് എം.എൽ.എക്കും സഹോദരൻ മനോജ് സിങ് സെങ്കാർ തുടങ്ങിയവർക്കുമെതിരെ പൊലീസ് കേസെടുത്തത്.
ബലാത്സംഗ കേസിൽ 2018 ഏപ്രിൽ 13ന് അറസ്റ്റിലായ കുൽദീപ് സിങ് സെങ്കാർ എം.എൽ.എ ജയിലിലാണ്. 2017 ജൂൺ നാലിന് ജോലി അഭ്യർഥിച്ച് വീട്ടിലെത്തിയ 17 വയസ്സുള്ള പെൺകുട്ടിയെ കുൽദീപ് സിങ് സെങ്കാർ ബലാത്സംഗം ചെയ്തെന്നാണ് പരാതി. ഇതിനെ തുടർന്നാണ് പെൺകുട്ടിക്കെതിരെ ഭീഷണി ഉയർന്നത്. അപകടത്തിെൻറ ദുരൂഹത തുടരുന്നതിനിടെ, രാജ്യമെമ്പാടും ബലാത്സംഗ ഇരക്കും കുടുംബത്തിനുമുള്ള പിന്തുണ വർധിക്കുകയാണ്. ബി.എസ്.പി അധ്യക്ഷ മായാവതിയും സമാജ്വാദി പാർട്ടി തലവൻ അഖിലേഷ് യാദവും പെൺകുട്ടിക്ക് പിന്തുണ അറിയിച്ചു.
പ്രതിസ്ഥാനത്തുള്ള എം.എൽ.എക്ക് ഭരണകക്ഷിയായ ബി.ജെ.പിയുടെ പിന്തുണയുണ്ടെന്ന കാര്യം രഹസ്യമല്ലെന്ന് മായാവതി പറഞ്ഞു. അതിനിടെ, അപകടത്തിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മായിയുടെ മൃതദേഹം ഗംഗാതീരത്ത് സംസ്കരിച്ചു. പരോൾ ലഭിച്ചതിനെ തുടർന്ന് ജയിലിലുള്ള ഇവരുടെ ഭർത്താവ് സംസ്കാരത്തിൽ പെങ്കടുത്തു. വൻ സുരക്ഷയിലായിരുന്നു ചടങ്ങ്.
ബി.ജെ.പി ബന്ധവുമായി വീണ്ടും പ്രതി
ലഖ്നോ: ഉന്നാവ് അപകടത്തെ തുടർന്ന് ബലാത്സംഗ ഇരയുടെ അമ്മാവൻ നൽകിയ പരാതിയിൽ പ്രധാന പ്രതിസ്ഥാനത്തുള്ളത് എം.എൽ.എ സെങ്കാർ ആണെങ്കിലും എഫ്.െഎ.ആറിൽ ഒരു ബി.ജെ.പി നേതാവു കൂടിയുണ്ട്. ഏഴാം പ്രതിസ്ഥാനത്തുള്ള അരുൺ സിങ് ബി.ജെ.പി നേതാവും ഉന്നാവ് േബ്ലാക്ക് പ്രസിഡൻറുമാണ്. ബലാത്സംഗ ഇരയുടെ വീട് ഉന്നാവിലാണ്. അരുൺ സിങ്, കുൽദീപ് സെങ്കാറിെൻറ അടുപ്പക്കാരനാണ്.
ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിെൻറ പ്രചാരണവേളയിൽ അരുൺ സിങ് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ, ഉന്നാവ് ബി.ജെ.പി എം.പി സാക്ഷി മഹാരാജ് തുടങ്ങിയവർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും വിഡിയോയും ഉണ്ട്. യു.പി സർക്കാറിൽ കൃഷി മന്ത്രിയായ രൺവീന്ദ്ര പ്രതാപ് സിങ്ങിെൻറ മരുമകനാണ് അരുൺ സിങ്. സെങ്കാറിനെതിരായ ബലാത്സംഗ പരാതി പിൻവലിക്കാൻ അരുൺ സിങ്ങും മറ്റും പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയതായി സി.ബി.െഎ എഫ്.െഎ.ആറിലുമുണ്ട്. അരുൺ തെൻറ ബന്ധുവായത് ഒരു കുറ്റമായി കാണരുതെന്ന് രൺവീന്ദ്ര സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.