വാക്ക് വിലക്ക്: വിശദീകരണവുമായി സ്പീക്കർ; ഒഴിവാക്കിയത് പാർലമെന്ററി സംവാദങ്ങൾക്ക് അനുയോജ്യമല്ലാത്തവ

ന്യൂഡൽഹി: പാർലമെന്റിലെ വാക്ക് വിലക്കിൽ വിശദീകരണവുമായി ലോക്സഭ സ്പീക്കർ ഓം ബിർള. പാർലമെന്റിലെ സംവാദങ്ങൾക്ക് അനുയോജ്യമല്ലാത്ത വാക്കുകളാണ് ഒഴിവാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഒരു വാക്കും നിരോധിച്ചിട്ടില്ല. പാർലമെന്റ് നടപടിക്രമങ്ങളിൽ നിന്നും ഒഴിവാക്കുക മാത്രമാണ് ചെയ്തതത്. 1959 മുതൽ നടന്നുവരുന്ന നടപടിക്രമമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

വാക്കുവിലക്കിൽ രാഷ്ട്രീയനേതാക്കൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. ഒരു വാക്കും സർക്കാർ നിരോധിച്ചിട്ടില്ല. ചില വാക്കുകൾ ലോക്സഭ സെക്രട്ടറിയേറ്റ് നിരോധിച്ചുവെന്ന വാർത്ത കണ്ടു. ഇത് 1959 മുതൽ നടന്നുവരുന്ന പ്രക്രിയയാണ്. ഇത്തരം വാക്കുകൾ ഉപയോഗിച്ചാൽ അത് നീക്കം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാവർഷവും വാക്കുകൾ ഒഴിവാക്കി ബുക്ക്ലെറ്റ് പ്രസിദ്ധീകരിക്കാറുണ്ട്. ഇപ്പോൾ പേപ്പർ പാഴാകുന്നത് ഒഴിവാക്കാൻ ഇത് ഓൺലൈനിൽ ​പ്രസിദ്ധീകരിച്ചു. അൺപാർലമെന്ററി വാക്കുകൾ ഉൾപ്പെടുന്ന 1100 പേജിന്റെ ഡിഷ്ണറി കൈവശമുണ്ട്. ഇത് 1954 മുതൽ നടന്നു വരുന്ന പ്രക്രിയയാണ്. 1986, 1992, 2004, 2009, 2010 വർഷങ്ങളിലും ഈ ഡിഷ്ണറി പ്രസിദ്ധീകരിച്ചിരുന്നുവെന്ന് ലോക്സഭ സ്പീക്കർ പറഞ്ഞു.

Tags:    
News Summary - Unparliamentary words row: No word is banned, it is expunged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.