ജമ്മു: അതിർത്തിയിൽ വീണ്ടും പാകിസ്താൻ വെടി നിർത്തൽ കരാർ ലംഘിച്ചു. ജമ്മു കശ്മീരിലെ സാംബ ജില്ലയില്‍ പാകിസ്താന്‍ സൈന്യത്തിന്‍റെ വെടിവെപ്പില്‍ 19 കാരി കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. റാംഗഡിൽ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കുനേരെ പാക് സൈന്യം വെടിയുതിർത്തു. അർണിയയിൽ ഷെല്ലാക്രമണവും നടത്തി. ഇതിൽ രണ്ടു ഗ്രാമീണർക്ക് പരുക്കേറ്റു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട്. സാംബയില്‍ രാവിലെ 6.30 മുതലും രജൗറിയില്‍ രാവിലെ 5.30 മുതലും പാക് സൈന്യം ശക്തമായ വെടിവെപ്പാണ് നടത്തുന്നത്.
അതിനിടെ ബൻഡിപോറയിലെ അജർ ഗ്രാമത്തിൽ സുരക്ഷാസേനയും ഭീകരർ തമ്മിലും ഏറ്റുമുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.