ന്യൂഡൽഹി: ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിൽ യു.എൻ സുരക്ഷാ കൗൺസിൽ പരാജയപ്പെട്ടതിനെ വിമർശിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. "ഈ ഭീകരരിൽ ചിലരെ നിരോധിക്കുന്ന കാര്യം വരുമ്പോൾ, രാഷ്ട്രീയ പരിഗണനകൾ കാരണം ചില കേസുകളിൽ പ്രവർത്തിക്കാൻ രക്ഷാസമിതിക്ക് കഴിയുന്നില്ല. ഇത് നമ്മളുടെ കൂട്ടായ വിശ്വാസ്യതയെയും കൂട്ടായ താൽപര്യങ്ങളെയും ദുർബലപ്പെടുത്തുന്നു" -മുംബൈയിൽ നടന്ന സെക്യൂരിറ്റി കൗൺസിലിന്റെ തീവ്രവാദ വിരുദ്ധ സമിതി യോഗത്തിൽ ജയശങ്കർ പറഞ്ഞു. നവംബറിൽ മുംബൈ ആക്രമണത്തിന്റെ 14-ാം വാർഷികം ആചരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.