ബംഗളൂരു: മൈസൂർ സർവകലാശാല പി.ജി കാമ്പസായ മാനസഗംഗോത്രിക്ക് സമീപം ബൊഗഡി മെയിൻ റോഡിൽ അശാസ്ത്രീയമായി നിർമിച്ച ഹംപ് കാരണം മൂന്ന് ദിവസത്തിനിടെ മൂന്നുപേരുടെ ജീവൻ പൊലിഞ്ഞു. വിരാജ്പേട്ട കന്ദഗള സ്വദേശി ബി.എം ബിദ്ദപ്പയുടെ മകൻ ബി. ശിവൻ (25) ആണ് കഴിഞ്ഞദിവസം മരിച്ചത്. ഞായറാഴ്ച രാവിലെ 6.30 ഓടെ ശിവൻ സഞ്ചരിച്ച ബൈക്ക് ഹംപിൽതട്ടി മറിഞ്ഞ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയവെ, ചൊവ്വാഴ്ച രാത്രി യുവാവ് മരിച്ചു. മൈസൂരു മരതിക്യാതനഹള്ളി സ്വദേശി യശ്വന്ത്, മൈസൂരു എച്ച്.ഡി കോട്ടെ സ്വദേശി കുമാർ എന്നിവർ ഞായറാഴ്ച ഇതേസ്ഥലത്തുണ്ടായ അപകടത്തിൽ മരണപ്പെട്ടിരുന്നു. റോഡിൽ ഹംപ് സ്ഥാപിച്ചത് തിരിച്ചറിയാനാവാത്തതാണ് അപകടങ്ങൾക്ക് വഴിവെച്ചത്. സൂചനാ ബോർഡുകളോ ഹംപിൽ വെള്ള വരയോ നൽകിയിരുന്നില്ല.
മൈസൂരുവിൽ സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായ ശിവൻ സരസ്വതിപുരത്ത് വാടകക്ക് താമസിച്ചുവരികയായിരുന്നു. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. അപകടങ്ങൾ പതിവായതോടെ അധികൃതർ കഴിഞ്ഞദിവസമെത്തി ഹംപിൽ വെള്ള വരയിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.