ഇസ്ലാമാബാദ്: ജയ്ശെ മുഹമ്മദ് എന്ന ഭീകര സംഘടനയുടെ സ്ഥാപകൻ മസ്ഉൗദ് അസ്ഹറിന് ഗുരുതരമായ വൃക്കരോഗമെന്ന് പാക് സ്ഥിരീകരണം. റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽ മസ്ഉൗദിന് സ്ഥിരമായി ഡയാലിസിസ് ചെയ്യുകയാണെന്നാണ് പാക് സൈനികാസ്ഥാനത്തു നിന്നുള്ള വിവരം. നേരത്തേ ജയ്ശെ നേതാവ് പാകിസ്താനിലുണ്ടെന്നും സ്വന്തം വീട്ടിൽനിന്ന് പുറത്തുപോകാൻ കഴിയാത്ത രീതിയിൽ അസുഖബാധിതനാണെന്നും പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈശി വെളിപ്പെടുത്തിയിരുന്നു.
ഉസാമ ബിൻലാദിനുമായി അടുത്ത ബന്ധമുണ്ടായിരുന്ന മസ്ഉൗദിനെ മതപണ്ഡിതനായാണ് പാക് ജനത കണക്കാക്കുന്നത്. ഇന്ത്യയിലെ ജയിലിലായിരുന്ന മസ്ഉൗദിനെ 1999ല്‍ കാന്തഹാര്‍ വിമാന റാഞ്ചലിനെ തുടർന്ന് മോചിപ്പിക്കുകയായിരുന്നു. ജമ്മു-കശ്മീരിൽ തീവ്രവാദത്തിന് ആഹ്വാനം ചെയ്ത് പ്രഭാഷണം നടത്തിയ സംഭവത്തിൽ 1994ലായിരുന്നു ഇന്ത്യ അറസ്റ്റ് ചെയ്തത്.
മസ്ഉൗദിനെ മോചിപ്പിച്ചതിനുശേഷം 2000ത്തിൽ ജയ്ശെ മുഹമ്മദ് ജമ്മു-കശ്മീരിൽ ചാവേറാക്രമണം നടത്തി. മസ്ഉൗദിെൻറ വിദ്യാർഥിയും ജയ്ശെ പ്രവർത്തകനുമായ ആസിഫ് സാദിഖ് എന്ന 24കാരനാണ് അന്ന് ചാവേറായെത്തിയത്. അന്നുതൊട്ടിന്നോളം ഇന്ത്യയിൽ നടത്തിയ ഭീകരാക്രമണങ്ങളിൽ ഏറിയ പങ്കും ജയ്ശെ മുഹമ്മദിനായിരുന്നു. 2001ലെ പാർലമെൻറ് ഭീകരാക്രമണക്കേസിലും സംഘടനയുടെ പങ്കു തെളിഞ്ഞിരുന്നു. പത്താൻകോട്ട്, ഉറി ഭീകരാക്രമണങ്ങളുടെയും ഉത്തരവാദിത്തം ജയ്െശ ഏറ്റെടുത്തിരുന്നു. മസ്ഉൗദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് യു.എന്നിൽ തടസ്സം നിൽക്കുന്നത് ചൈനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.