വാലന്റൈൻസ് ദിനം പശുക്കളെ ആരാധിക്കുന്ന ദിനമായി ആചരിക്കണമെന്ന് യു.പി മൃഗസംരക്ഷണ മന്ത്രി

ലഖ്നോ: വാലന്റൈൻസ് ദിനം പശുക്കളെ ആരാധിക്കുന്ന ദിനമായി ആചരിക്കുകയും അവയുടെ അനുഗ്രഹം വാങ്ങുകയും വേണമെന്ന് ഉത്തർപ്രദേശ് മൃഗസംരക്ഷണ മന്ത്രി ധരം പാൽ സിങ്. ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആഘോഷിക്കണമെന്ന അനിമൽ വെൽഫെയർ ബോർഡിന്റെ ഉത്തരവ് വിവാദങ്ങളെ തുടർന്ന് പിൻവലിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ അഭ്യർഥന. ഈ ദിനത്തിൽ പശുക്കൾക്ക് റൊട്ടിയും മറ്റും നൽകണമെന്നും അവയുടെ തലയിലും കഴുത്തിലും തൊട്ട് അനുഗ്രഹം വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘‘വേദങ്ങളിൽ ലോകത്തിന്റെ മാതാവാണ് പശു എന്നാണ് പറയുന്നത്. അതിനാൽ, ഈ ദിവസത്തിൽ അമ്മയായ പശുവിനെ പതിവായി സേവിക്കാൻ പ്രതിജ്ഞയെടുക്കണം. ഇന്ത്യൻ സമൂഹത്തിൽ എല്ലാ വ്രതങ്ങളിലും ഉത്സവങ്ങളിലും ആരാധനകളിലും ആചാരങ്ങളിലും പശു ഉൽപന്നങ്ങൾ ഉപയോഗിക്കുന്നു. വൈകാരികമോ മതപരമോ ആയ കാരണങ്ങളാൽ മാത്രമല്ല, മനുഷ്യരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലും പശുവിന്റെ പങ്ക് പ്രധാനമാണ്. അതുകൊണ്ട് വാലന്റൈൻസ് ദിനത്തിൽ പശുവിനോടുള്ള പ്രത്യേക സ്നേഹം പ്രകടിപ്പിക്കേണ്ടതും പരസ്പരം ബോധവാന്മാരാക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യേണ്ടതും ആവശ്യമാണ്" അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - UP Animal Welfare Minister wants Valentine's Day to be observed as a day to worship cows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.