ലഖ്നോ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ രാംദുലർ ഗോണ്ടിന് കോടതി 25 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു.
ക്രിമിനൽ കേസിൽ രണ്ടു വർഷത്തിൽ കൂടുതൽ തടവുശിക്ഷ ലഭിക്കുന്നതിനാൽ എം.എൽ.എ സ്ഥാനം നഷ്ടമാകും. ആറുവർഷത്തേക്ക് മത്സരിക്കാനുമാകില്ല.
സോൻഭദ്ര അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജി അഹ്സനുല്ല ഖാൻ ആണ് ശിക്ഷ വിധിച്ചത്. പത്തുലക്ഷം രൂപ പിഴയും അടക്കണം. ഈ തുക കേസിലെ ഇരക്ക് നൽകും. ഇവർ ഇപ്പോൾ വിവാഹിതയും എട്ടുവയസ്സുള്ള കുട്ടിയുടെ അമ്മയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.