ലഖ്നോ: ഉത്തർപ്രദേശിൽ വിവാഹത്തിെൻറ അവസാന ചടങ്ങിനുമുേമ്പ വിവാഹത്തിൽനിന്ന് പിന്മാറി യുവതി. വിവാഹം പൂർത്തിയാകാൻ ഒരു ചടങ്ങ് മാത്രമുള്ളപ്പോഴാണ് പിന്മാറ്റം. യു.പിയിലെ കുൽപഹാദ് ഗ്രാമത്തിലാണ് സംഭവം.
ഹിന്ദു വിവാഹമനുസരിച്ച് ഏഴോളം ചടങ്ങുകൾക്ക് ശേഷമാണ് വിവാഹം പൂർത്തിയാകുക. അവ പൂർത്തിയാക്കിയാൽ വിവാഹം കഴിഞ്ഞതായി കണക്കാക്കും. എന്നാൽ, ആറാമത്തെ ചടങ്ങും പൂർത്തിയായതിന് ശേഷമാണ് യുവതിയുടെ പിന്മാറൽ. വരനെ ഇഷ്ടമായില്ലെന്ന കാരണം പറഞ്ഞാണ് യുവതി വിവാഹത്തിന് വിസമ്മതിച്ചത്.
വരനും വധുവും സുഹൃത്തുക്കളായിരുന്നു. കൂടാതെ ബന്ധുക്കളും. വിവാഹത്തിൽനിന്ന് പിന്മാറിയ യുവതിയുടെ തീരുമാനം മാറ്റാൻ ബന്ധുക്കളും വരനും കിണഞ്ഞുശ്രമിച്ചെങ്കിലും തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു അവർ. കൂടാതെ വിവാഹദിവസം രാത്രി തന്നെ പഞ്ചായത്ത് വിളിച്ചുചേർക്കുകയും ചെയ്തു. പഞ്ചായത്തിലും യുവതിയെ വിവാഹത്തിന് നിർബന്ധിച്ചെങ്കിലും യുവതി തയാറായില്ല. തുടർന്ന് വരനും ബന്ധുക്കളും മടങ്ങുകയായിരുന്നു.
യുവതിക്ക് വിവാഹം കഴിക്കാൻ സമ്മതമല്ലായിരുന്നുവെങ്കിൽ വിവാഹത്തിെൻറ ചടങ്ങുകളിൽ പെങ്കടുത്തതെന്തിനാണെന്ന് വരെൻറ പിതാവ് ചോദിച്ചു.
വധു നിലപാട് വ്യക്തമാക്കുന്നതിന് മുമ്പ് ചടങ്ങുകളെല്ലാം സാധാരണമായി തന്നെ നടന്നിരുന്നു. വിവാഹത്തിൽ പെങ്കടുത്ത അതിഥികൾ ഇരുവർക്കുമൊപ്പം ഫോേട്ടാ എടുക്കുകയും സന്തോഷത്തോടെ നിൽക്കുകയും ചെയ്തിരുന്നു. മറ്റു എതിർപ്പുകളൊന്നും യുവതിക്ക് ഉണ്ടായിരുന്നില്ല. പെട്ടന്നായിരുന്നു യുവതിയുടെ വിവാഹത്തിൽനിന്നുള്ള പിന്മാറ്റം.
ഉത്തർപ്രദേശിൽ അടുത്തിടെയായി നിരവധി വിവാഹങ്ങളിൽനിന്ന് വധുമാർ പിന്മാറിയിരുന്നു. വരന് പത്രം വായിക്കാൻ അറിയാത്തതിനാൽ വധു വിവാഹദിവസം വിവാഹത്തിൽനിന്ന് പിന്മാറിയ വാർത്തകൾ പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.