ന്യൂഡൽഹി: യു.പിയിലെ ബറേലിയിൽ ചൂതാട്ടം നടത്തുന്നവരെ പിടികൂടാനെത്തിയവർക്ക് ക്രൂരമർദനം. ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് ഗുരുതര പരിക്കേറ്റു. പ്രേംനഗർ എന്ന സ്ഥലത്ത് ചൂതാട്ടക്കാരെ തേടിയെത്തിയവർക്കാണ് മർദനം ഏൽക്കേണ്ടി വന്നത്.
പൊലീസ് എത്തിയത് കണ്ട് വടികളും കല്ലുകളും ഉപയോഗിച്ച് ഇവർ ഉദ്യോഗസ്ഥരെ മർദിക്കുകയായിരുന്നു. ഇതിനിടെ പൊലീസുകാരിൽ ഒരാൾ സമീപത്തെ ക്ഷേത്രത്തിൽ അഭയം തേടുന്നതിന്റെ ദൃശ്യങ്ങളും വന്നിട്ടുണ്ട്. പൊലീസിനെ അക്രമികൾ മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
16 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ദൃശ്യങ്ങളിൽ പൊലീസുകാർക്ക് ക്രൂരമർദനം ഏൽക്കുന്നത് വ്യക്തമാണ്. എസ്.ഐ ശുഭം ചൗധരി, പൊലീസ് കോൺസ്റ്റബിൾ മനീഷ് എന്നിവർക്കാണ് മർദനമേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.