പ്രതീകാത്മക ചിത്രം

ഉത്തർപ്രദേശിൽ പൊലീസ് സ്റ്റേഷന് മുന്നിൽ സ്വയം തീകൊളുത്തി ദലിത് യുവാവ്

ലഖ്നോ: ഉത്തർപ്രദേശിൽ പൊലീസ് സ്റ്റേഷന് മുന്നിൽ സ്വയം തീകൊളുത്തി ദലിത് യുവാവ്. ശ്രീചന്ദ്ര എന്ന യുവാവാണ് സ്റ്റേഷന് മുന്നിൽ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തിയത്. ഭൂമി തർക്ക കേസിൽ നീതി ലഭിക്കാത്തതിനാലാണ് ആത്മഹത്യ ശ്രമമെന്ന് യുവാവിന്‍റെ സഹോദരൻ പറഞ്ഞു.

കഴിഞ്ഞ ദിവസം രണ്ട് മണിയോടെയായിരുന്നു ആത്മഹത്യ ശ്രമം. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ പുതപ്പ് കൊണ്ട് തീ കെടുത്തി യുവാവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവാവിന് 60 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ടെന്നും മെച്ചപ്പെട്ട ചികിത്സക്കായി ലഖ്‌നോവിലേക്ക് മാറ്റിയതായും അഡീഷണൽ ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.

തങ്ങളുടെ ഭൂമി മറ്റുള്ളവർ കൈക്കലാക്കിയെന്നും പരാതിപ്പെട്ടപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവിന്‍റെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. അക്രമികൾക്കെതിരെ നടപടിയെടുക്കുന്നതിനുപകരം പരാതിക്കാരിക്കെതിരെ പൊലീസ് കള്ളക്കേസെടുക്കുകയായിരുന്നെന്നും യുവാവിന്റെ സഹോദരൻ ആരോപിച്ചു.

തന്റെ കുടുംബാംഗങ്ങൾ ഉദ്യോഗസ്ഥരെ കണ്ട് നീതിക്കായി അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വയം തീകൊളുത്താൻ യുവാവിനെ പ്രേരിപ്പിച്ച കാരണങ്ങൾ വിശദമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. കൂടാതെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ജില്ലാ ആശുപത്രിയിലെത്തി യുവാവിന്‍റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിക്കുകയും കുടുംബത്തിന് നീതി ലഭിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

Tags:    
News Summary - UP: Dalit man man attempts self-immolation at police officer's office in Unnao, suffers 60 per cent burns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.