ന്യൂഡൽഹി: സംഭവം ഭയാനകമെന്നും ലജ്ജാകരമെന്നും പ്രതിപക്ഷപാർട്ടികൾ ബി.െജ.പി സർക്കാറിനെതിരെ ആഞ്ഞടിച്ചു. 2012ൽ നടന്ന നിർഭയ സംഭവത്തോടാണ് കോൺഗ്രസ് ഇതിനെ വിശേഷിപ്പിച്ചത്. എത്ര നിർഭയകൾ ആവർത്തിച്ചാലാണ് യോഗി ആദിത്യനാഥ് സർക്കാർ ഉണരുകയെന്ന് പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാല ചോദിച്ചു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ യു.പി ഭരണകൂടത്തിന് ദുരുദ്ദേശ്യമുണ്ടെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി തുറന്നടിച്ചു.
ഹാഥറസ് വിഷയത്തിൽ നീതിക്കുവേണ്ടിയുള്ള ശബ്ദം കേൾക്കാൻ സർക്കാർ തയാറായില്ല. പകരം ഇരയുടെ നിലവിളിയെ അടിച്ചമർത്തി ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണ് ചെയ്തത്. അതുപോലെ ബദായൂനിലും ആവർത്തിച്ചു. പരാതി കേൾക്കുകയോ സംഭവം നടന്ന സ്ഥലം പരിശോധിക്കാൻ തയാറാകുകയോ പോലും പൊലീസ് സ്റ്റേഷൻ ഓഫിസർ തയാറായില്ല - മാധ്യമ റിപ്പോർട്ടുകൾ ചേർത്തുവെച്ചുകൊണ്ട് പ്രിയങ്ക ട്വീറ്റ് ചെയ്തു. അധികാരത്തിലിരിക്കെ സ്ത്രീസുരക്ഷയിൽ അവകാശവാദം ഉന്നയിക്കുന്നവർ സ്വയം മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും നീതി നടപ്പാക്കണമെന്നും സമാജ് വാദി പാർട്ടി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.