മാസ്​ക്​ ധരിക്കാത്തതിന്​ 10,000 രൂപ പിഴയിട്ട്​ യു.പി പൊലീസ്​

ലഖ്​നോ: ഉത്തർ​പ്രദേശിൽ മാസ്​ക്​ ധരിക്കാത്തതിന്​ 10,000 രൂപ പിഴയിട്ട്​ ​െപാലീസ്​. ദിയോറിയ ജില്ലയിലാണ്​ സംഭവം.

കോവിഡ്​ വ്യാപനം രൂക്ഷമായതോടെ മാക്​സ്​ ധരിക്കൽ കർശനമാക്കിയിരിക്കുന്നു. ഒരു തവണ മാസ്​ക്​ ധരിക്കാത്തതിന്​ ഇയാൾക്ക്​ 1000 രൂപ പിഴയിട്ടിരുന്നു. രണ്ടാം തവണയും മാസ്​ക്​ ധരിക്കാതെ പിടികൂടിയതോടെയാണ്​ 10,000 രൂപ പിഴയിട്ടത്​.

ഏപ്രിൽ 18നാണ്​ ദിയോറിയ ജില്ലക്കാരനായ അമർജിത്ത്​ യാദവ്​ മാസ്​ക്​ ധരിക്കാതെ പൊതുസ്​ഥലത്ത്​ കറങ്ങിത്തിരിഞ്ഞത്​. 'തിങ്കളാഴ്ച അമർജിത്ത​ിനെ മാസ്​ക്​ ധരിക്കാതെ ലാർ പ്രദേശത്ത്​ പൊലീസ്​ കണ്ടു. തുടർന്ന്​ പൊലീസ്​ ഉടൻതന്നെ 10,000 രൂപ പിഴയിടുകയായിരുന്നു. ഏപ്രിൽ 18ന്​ ഒരു തവണ മുന്നറിയിപ്പ്​ നൽകുകയും 1000 രൂപ പിഴയീടാക്കുകയും ചെയ്​തു. തുടർന്ന്​ മാസ്​ക്​ നൽകുകയും ചെയ്​തിരുന്നു' -സ്​റ്റേഷൻ ഹൗസ്​ ഓഫിസർ ടി.ജെ. സിങ്​ പറഞ്ഞു. 

Tags:    
News Summary - UP man fined Rs 10,000 for not wearing mask

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.